മസ്കറ്റ്: ഒമാനിൽ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകളിൽ 50 ശതമാനം ഇളവ് വാഗ്ദാനം ചെയ്തുകൊണ്ട് പ്രചരിക്കുന്ന വ്യാജ ടെക്സ്റ്റ് സന്ദേശങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് പോലീസിന്റെ മുന്നറിയിപ്പ്. ഓൺലൈൻ തട്ടിപ്പ് ലക്ഷ്യമിട്ടാണ് ഇത്തരം സന്ദേശങ്ങൾ നിർമ്മിച്ചിരിക്കുന്നതെന്നും വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അധികൃതർ വ്യക്തമാക്കി.സംശയാസ്പദമായ സന്ദേശങ്ങളിലെ ലിങ്കുകളിലൂടെ വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിവരങ്ങളോ പങ്കുവെക്കരുത്.ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുമാത്രം വിവരങ്ങളുടെ സത്യാവസ്ഥ ഉറപ്പുവരുത്തണമെന്നും, സംശയാസ്പദമായ സന്ദേശങ്ങളോ ലിങ്കുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഒമാൻ പോലീസിൻ്റെ ഔദ്യോഗിക ചാനലുകൾ വഴി ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും പോലിസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. 

To advertise here,