ഖസബ്(ഒമാൻ): ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം. പനാമ പതാക പതിച്ച 'എം.ടി ലൂയിസ് 1' എന്ന ക്രൂഡ് ഓയിൽ ടാങ്കറിന് നേരെയാണ് ആക്രമണം നടന്നത്. ഇന്ത്യാക്കാരായ 27 ജീവനക്കാർ കപ്പലിലുണ്ടായിരുന്നു. ലിംപറ്റ് മൈൻ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒമാനിലെ ഖസബിൽ നിന്ന് 46 കിലോമീറ്റർ വടക്കുകിഴക്കായി സഞ്ചരിക്കുമ്പോൾ ചെറിയ ബോട്ടിലെത്തിയ സംഘം കപ്പലിന്റെ ബോഡിയിൽ രണ്ട് ലിംപറ്റ് മൈനുകൾ ഘടിപ്പിച്ച് പൊട്ടിക്കുകയായിരുന്നുവെന്നാണ് വിവരം.
സ്‌ഫോടനത്തെ തുടർന്ന് കപ്പലിന്റെ എഞ്ചിൻ റൂമിൽ തീപിടുത്തമുണ്ടാകുകയും പ്രവർത്തനം തടസ്സപ്പെടുകയും ചെയ്തു.
എണ്ണച്ചോർച്ചയോ മറ്റ് പരിസ്ഥിതി ആഘാതങ്ങളോ ഉണ്ടായിട്ടില്ല. തകരാർ പരിഹരിച്ചതിന് ശേഷം കപ്പലിന്റെ യാത്ര പുനരാരംഭിച്ചു.
രണ്ട് ദിവസം മുൻപ് രണ്ട് ഇന്ത്യക്കാരുമായി പോയ ലൈബീരിയൻ പതാകയുള്ള 'എം.ടി അർസാന' എന്ന കൂറ്റൻ എണ്ണക്കപ്പലിന് നേരെയും ആക്രമണമുണ്ടായിരുന്നു. രണ്ട് കപ്പലുകളിലുമായി ഉണ്ടായിരുന്ന 29 ഇന്ത്യൻ നാവികരും പൂർണ്ണമായും സുരക്ഷിതരാണെന്നും ആർക്കും പരിക്കുകളില്ലെന്നും കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രി സർബാനന്ദ സോണോവാൾ അറിയിച്ചു. ഷിപ്പിങ് കമ്പനികളുമായി നിരന്തരം ബന്ധപ്പെട്ട് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം എക്‌സിലൂടെ അറിയിച്ചിരുന്നു. 24 മണിക്കൂറിനിടെ 5 കപ്പലുകളാണ് ഇറാൻ ആക്രമിച്ചത്.
മേഖലയിൽ സംഘർഷം രൂക്ഷമായതിന് ശേഷം ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകൾക്ക് നേരെ ലിംപറ്റ് മൈനുകൾ ഉപയോഗിക്കുന്ന സംഭവം ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്. ചെലവുകുറഞ്ഞതും എന്നാൽ കാര്യക്ഷമവുമായ ആക്രമണ രീതിയാണ് ലിംപറ്റ് മൈനുകളുടെ ഉപയോഗം.
Content Highlights: Panama-flagged crude oil tanker 'MT Louis 1' attacked in the Strait of Hormuz near Khasab, Oman., 27 Indian crew members were onboard and are completely safe with no injuries reported., Attack carried out using limpet mines, causing a fire in the engine room which was later contained., Union Minister Sarbananda Sonowal confirmed the safety of all Indian seafarers involved in recent tanker incidents.
Published: 31 Oct 2026, 10:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented