മസ്കറ്റ് : എസ്.കെ.എസ്.എസ്.എഫ് ഗാല ഏരിയയുടെ പുതിയ വർഷത്തേക്കുള്ള കമ്മറ്റി നിലവിൽ വന്നു. ഗാല കെഎംസിസി സെന്ററിൽ അബ്ദുൽ ഗഫൂർ ഹുദവിയുടെ നേത്രത്വത്തിൽ നടന്ന യോഗത്തിൽ ആണ് പുതിയ കമ്മറ്റിക്കു രൂപം നൽകിയത്.
ഉപദേശക സമതി ചെയർമാന് മജീദ് , വൈസ് ചെയര്മാന് മുഹമ്മദ് , അബ്ദുല്ല കുറ്റിയാടി, ഫവാസ് കാസറഗോഡ് എന്നിവരെയും തെരെഞ്ഞെടുത്തു.
ബഷീർ കൈപ്പമംഗലം ആണ് പുതിയ പ്രസിഡന്റ്. വർക്കിംഗ് പ്രസിഡണ്ട് ആയി ഗഫൂർ കാസർകോട്, വൈസ് പ്രസിഡന്റ് ഷബീബ് യമാനി, ജസീൽ എന്നിവരെയും തെരെഞ്ഞെടുത്തു. എ പി സിദ്ദീഖ് ആണ് സെക്രട്ടറി. വർക്കിങ് സെക്രട്ടറി അൻവർ നിലമ്പൂർ, ജോയിൻ സെക്രട്ടറി ഷിബിൽ, ഹനീഫ, ട്രഷറർ അഫ്സൽ കുറ്റിപ്പുറം എന്നിങ്ങനെയാണ് പുതിയ ഭാരവാഹികൾ.
എക്സിക്യൂട്ടീവ് മെമ്പർമാരായി കരീം സാസ്, ഇസ്മായിൽ, മഹ്റൂഫ്, ബഷീർ, അലി, അക്ബർ , റമീസ്, നൗഫൽ, റസാഖ്, ശംസുദ്ധീൻ, അബ്ദുൽഫസൽ, മുഹമ്മദ് റിയാസ്, മുഹമ്മദ്, മുഹമ്മദ് ആഷ്മീർ, മുഹമ്മദ് റാഫി, ഷജീർ തുടങ്ങി 29 അംഗ കമ്മറ്റിയെ യോഗം ഐക്യകണ്ഠമായി തെരഞ്ഞെടുത്തു.
അബ്ദുൽ ഗഫൂർ ഹുദവിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ ബഷീർ കൈപ്പമംഗലം അധ്യക്ഷത വഹിച്ചു, എ പി സിദ്ധിഖ് സ്വാഗതം പറഞ്ഞു അബ്ദുൽ ഗഫൂർ ഹുദവി യോഗം ഉൽഘടനം ചെയ്തു, രണ്ടുവർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമെന്ന് യോഗം പിരിഞ്ഞത്.
Published: 05 Nov 2026, 10:01 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented