മസ്കറ്റ്: ഒമാനിൽ സോഷ്യൽ മീഡിയയിലൂടെ ഉൽപന്നങ്ങൾ വിൽക്കുന്നവർ ഇ-കൊമേഴ്സ് ലൈസൻസ് നേടണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉപഭോക്താക്കളിൽനിന്ന് ഓർഡറുകൾ സ്വീകരിക്കുന്നവർക്കും നിയമം ബാധകമാണ്.

To advertise here,

ഇത്തരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, അബായകൾ തുടങ്ങി വിവിധ ഉൽപന്നങ്ങൾ വിൽക്കുന്നവരും ലൈസൻസ് നേടണം. ലൈസൻസ് നേടിയ ശേഷം ഓൺലൈൻ സ്റ്റോറുകൾ മഅ്റൂഫ് ഒമാൻ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത് ആധികാരികത ഉറപ്പാക്കുകയും ചെയ്യണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു.