മസ്‌കറ്റ്: രാഷ്ട്രനന്മക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് റിപ്പബ്ലിക് ദിനത്തിൽ എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മനുഷ്യജാലികയുടെ ഐക്യദാർഢ്യ ജാലിക സംഗമം എസ്‌കെഎസ്എസ്എഫ് ഒമാൻ നാഷണൽ കമ്മിറ്റി സംഘടിപ്പിച്ചു. ബർക്കയിൽ നടന്ന പരിപാടിയിൽ സയ്യിദ് ശംസുദീൻ തങ്ങൾ അൽ ഹൈദ്രോസി പ്രാർഥന നിർവഹിച്ചു.
സഈദലി ദാരിമിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം സമസ്ത ജംഇയ്യത്തുൽ ഖുതുബാ സംസ്ഥാന ട്രഷറർ ടിവിസി അബ്ദുസമദ് ഫൈസി ഉദ്ഘാടനം ചെയ്തു. പ്രമുഖ വാഗ്മിയും പണ്ഡിതനുമായ ഡോ. സാലിം ഫൈസി കൊളത്തൂർ പ്രമേയ പ്രഭാഷണം നടത്തി.
അഹമ്മദ് ശരീഫ് തിരൂർ ജാലിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അൻവർ ഹാജി കൂതുപറമ്പ്, ഷമീം ഫൈസി മഞ്ചേരി,
അബ്ദുൽ ഷുക്കൂർ ഹാജി,അബ്ദുൽ റഷീദ് ബാഖവി എടപ്പാൾ, കെ എൻ എസ് മൗലവി,റിയാസ് മേലാറ്റൂർ,സലാം ഹാജി ബർക്ക, ശിഹാബ് സൂർ തുടങ്ങിയവർ സംസാരിച്ചു.
റഫീക്ക് നിസാമി,അബ്ദുൽ ലത്തീഫ് തൗഫീഖി,ശക്കീർ ഫൈസി തലപ്പുഴ ,അബ്ദുല്ല യമാനി,സകരിയ്യ സീബ്,ജമാൽ ഹമദാനി, മുസ്തഫ നിസാമി,ഹാരിസ് ദാരിമി ഖശ്ബ,സുബൈർ ഫൈസി അൻസാർ ബിദായ,സിദ്ദിഖ് എ പി,ഷബീർ അന്നാര,ഇർഷാദ് പാലക്കാട്,മുഷ്ത്താഖ് റൂവി,സിദ്ദിഖ് ബർക്ക തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.ശുഹൈബ് പാപ്പിനിശ്ശേരി സ്വാഗതവും ആദിൽ അബ്ബാസ് ബർക്ക നന്ദിയും പറഞ്ഞു.
Content Highlights: SKSSF Oman National Committee organized a solidarity meet for the Human Chain, emphasizing friendship for national well-being. Event held in Barka.
Published: 28 Jan 2026, 12:02 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented