മസ്‌കറ്റ്: ഒമാനിലെ നാലാമത് മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒരു വിലായത്തിൽനിന്ന് മറ്റൊന്നിലേക്ക് രജിസ്ട്രേഷൻ മാറ്റുന്നതിനുമുള്ള അവസാന തീയതി ഒക്ടോബർ 31 ആണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആദ്യമായി വോട്ടർ പട്ടികയിൽ രജിസ്റ്റർചെയ്യാൻ ആഗ്രഹിക്കുന്നവരും രജിസ്ട്രേഷൻ മാറ്റാൻ ഉദ്ദേശിക്കുന്നവരും നിശ്ചിത സമയപരിധിക്കുള്ളിൽതന്നെ അപേക്ഷകൾ സമർപ്പിക്കണമെന്ന് മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.

To advertise here,

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ elections.om വഴിയോ 'ഇൻതിഖാബ്'  മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ഡിജിറ്റലായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.