മസ്‌കറ്റ്: കണ്ണൂര്‍ ജില്ലാ എസ്‌കെഎസ്എസ്എഫ് ന്റെ ആഭിമുഖ്യത്തില്‍ റബീഹ് 2024 ബര്‍ക്കയിലെ അല്‍ഫവാന്‍ ഹാളില്‍ വച്ച് നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയോടനുബന്ധിച്ച് മൗലിദ് സദസും മദ്ഹ് സദസും സുപ്രസിദ്ധ കാഥികന്‍ സുബൈര്‍ തോട്ടിക്കലും കണ്ണൂര്‍ മമ്മാലിയും അവതരിപ്പിക്കുന്ന ഇസ്ലാമിക കഥാപ്രസംഗവും ഉണ്ടായിരിക്കും.  ഒക്ടോബര്‍ 4 വെള്ളിയാഴ്ച എട്ടുമണിക്ക് ആരംഭിക്കുമെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഹാരിസ് ദാരിമി വട്ടക്കൂല്‍ സുബൈര്‍ ഫൈസി നിസാമുദ്ദീന്‍ അബ്ദുല്‍ ഷുക്കൂര്‍ പിടി എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

To advertise here,