മസ്‌കറ്റ്: 41 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മസ്‌കറ്റ് പഞ്ചവാദ്യസംഘം കോഡിനേറ്ററും 20 വര്‍ഷത്തിലേറെയായി മസ്‌കറ്റ് പഞ്ചവാദ്യ സംഘത്തെ നയിച്ചിരുന്ന മനോഹരന്‍ ഗുരുവായൂരിന് മസ്‌കറ്റ് പഞ്ചവാദ്യ സംഘം യാത്രയയപ്പ് നല്‍കി. ഒമാനിലെ നിരവധി സംഘടനകളിലെ പ്രതിനിധികള്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ സാമൂഹ്യ സാംസാരിക പ്രവര്‍ത്തകരും മസ്‌കറ്റ് പഞ്ചവാദ്യ സംഘം കലാകാരന്മാരും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങില്‍ മസ്‌കറ്റ് പഞ്ചവാദ്യ സംഘത്തിന്റെ ഉപഹാരം ആശാന്‍ തിച്ചൂര്‍ സുരേന്ദ്രന്‍ നല്‍കി ആദരിച്ചു പ്രസിഡന്റ് രതീഷ് പട്ടിയാത്ത് പൊന്നാട നല്‍കി ആദരിച്ചു ചടങ്ങില്‍ പങ്കെടുത്ത എല്ലാവരെയും സെക്രട്ടറി വാസുദേവന്‍ തളിയാറ സ്വാഗതം പറഞ്ഞു.

To advertise here,

വിവിധ സംഘടനാ പ്രതിനിധികള്‍ ആശംസ പ്രസംഗം നടത്തി. തുടര്‍ന്ന് എംപിഎസിലെ കലാകാരന്മാര്‍ ലയവിന്യാസവും മേളവും അവതരിപ്പിച്ചു.