റിയാദ്: മുപ്പത് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി അസീസിയ ഏരിയ അൽ മനാഹ് യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം ഹരി എസ്. നായർക്ക് യാത്രയയപ്പ് നൽകി. കഴിഞ്ഞ ഇരുപത്തിയേഴ് വർഷമായി റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ഡെസ്പ്പാച്ച് സെക്ഷനിൽ ജോലി ചെയ്തിരുന്ന ഹരി, പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശിയാണ്.

To advertise here,

യൂണിറ്റ് പ്രസിഡന്റ് ശശി കാട്ടൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ പ്രസിഡന്റ് അലി പട്ടാമ്പി, ഏരിയ സെക്രട്ടറി സുധീർ പോരേടം, ഏരിയ ജോയിന്റ് സെക്രട്ടറിമാരായ സുബാഷ്, അജിത്, ഏരിയ കമ്മിറ്റി അംഗം മുഹമ്മദ് സാലിഹ് എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് മെംബർമാരും സഹപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

യൂണിറ്റ് ഉപഹാരം യൂണിറ്റ് സെക്രട്ടറി സജാദ് കൈമാറി. യൂണിറ്റ് സെക്രട്ടറി സ്വാഗതവും ഹരി നന്ദിയും പറഞ്ഞു.