മസ്‌കറ്റ്: പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്ററിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ബ്രിഡ്ജിങ് ബോർഡേഴ്സ് 2026’ നവംബർ 6 വെള്ളിയാഴ്ച വൈകീട്ട് 3 മുതൽ 7 വരെ റൂവിയിലെ ഗ്ലോബൽ മണി എക്സ്ചേഞ്ച് കോൺഫറൻസ് ഹാളിൽ നടക്കും. ‘പ്രവാസികൾക്കൊരു കൈത്താങ്ങ്’ എന്ന സന്ദേശവുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ചെറുതും വലുതുമായ നിരവധി പ്രവാസി പ്രശ്നങ്ങളിൽ ഇടപെടാനും നിയമപരമായും സാമൂഹികമായും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാനും കഴിഞ്ഞതിന്റെ അഭിമാനത്തോടെയാണ് പ്രവാസി ലീഗൽ സെൽ ഈ ഒന്നാം വാർഷികം ആഘോഷിക്കുന്നത്. പ്രവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, അവർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക, നിയമസഹായവും മാർഗനിർദേശവും ഉറപ്പാക്കുക എന്നിവയാണ് സംഘടനയുടെ പ്രവർത്തനലക്ഷ്യം.
ആരോഗ്യം, നിയമം, സാമൂഹികം തുടങ്ങിയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുക്കും. ജോസ് എബ്രഹാം, സുധീർ തിരുനിലത്ത്, അഡ്വ. ആർ. മധുസൂദനൻ, വിനീത് ശങ്കർ, ഡോ. ആഷിഖ് സൈനു, അഡ്വ. ഡോ. ബദർ അൽ ഹിനായി, രാജി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരിക്കും.
പ്രവാസികൾ നേരിടുന്ന വിവിധ നിയമപ്രശ്നങ്ങളെക്കുറിച്ചുള്ള സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്ന പ്രത്യേക നിയമബോധവത്കരണ ക്ലാസും പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും.
പ്രവാസികൾക്ക് നിയമപരമായ അറിവും ആവശ്യമായ സഹായവും ലഭ്യമാക്കുന്നതിനൊപ്പം വിവിധ മേഖലകളിലെ പ്രമുഖരെയും പ്രവാസി സമൂഹത്തെയും ഒരേ വേദിയിൽ ഒരുമിപ്പിക്കുന്ന സംഗമമായിരിക്കും ‘ബ്രിഡ്ജിങ് ബോർഡേഴ്സ് 2026’ എന്ന് പ്രസിഡന്റ് ജസ്സി ജോസും കോ-ഓർഡിനേറ്റർ രാജേഷ് കുമാറും പത്രക്കുറിപ്പിൽ അറിയിച്ചു.
പരിപാടിയിലേക്ക് ഒമാനിലെ മുഴുവൻ പ്രവാസികളെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 9117 1650, 9422 0912
Published: 04 Nov 2026, 06:31 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented