മസ്കറ്റ്: ഒമാൻ ഔഖാഫ്-മതകാര്യ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനം വഴി വിശുദ്ധ ഹജ്ജ് കർമ്മത്തിന് തിരഞ്ഞെടുക്കപ്പെട്ടവർ നിർബന്ധമായും വാക്സിനേഷൻ പൂർത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അപേക്ഷ നൽകുമ്പോൾ ഓരോ ഗവർണറേറ്റിലും തങ്ങൾ തിരഞ്ഞെടുത്ത ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയാണ് പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കേണ്ടത്. രണ്ടു മാസമോ അതിനു മുകളിലോ പ്രായമുള്ള എല്ലാ ഹജ്ജ്-ഉംറ തീർത്ഥാടകരും മെനിഞ്ചൈറ്റിസ് വാക്സിൻ എടുക്കണം. കഴിഞ്ഞ 5 വർഷത്തിനിടെ മെനിഞ്ചൈറ്റിസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളവർ അതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. കൂടാതെ, ആറു മാസമോ അതിനു മുകളിലോ പ്രായമുള്ള എല്ലാവരും സീസണൽ ഇൻഫ്ലുവൻസ വാക്സിനും സ്വീകരിക്കണമെന്നും മന്ത്രാലയം പറഞ്ഞു. യാത്രയ്ക്ക് കുറഞ്ഞത് 10 ദിവസം മുമ്പെങ്കിലും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

To advertise here,