ഹായില്‍: ഹയില്‍ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് മെംബര്‍, കെഎംസിസി മീഡിയ വിങ്ങ് എന്നീ മേഖലകളില്‍ പ്രവര്‍ത്തനം കാഴ്ചവെച്ച ഷഹീര്‍ പള്ളിക്കലിന് സെന്‍ട്രല്‍ കെഎംസിസി കമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ് നല്‍കി. അല്‍ജസിറ പെയിന്റ് കമ്പനി സെയില്‍സ് എക്‌സിക്യൂട്ടീവ് ആയി ജോലിയിലായിരുന്നു.

To advertise here,

സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് നൗഷാദ് ഓമശ്ശേരി അധ്യക്ഷത വഹിച്ചു. ആക്ടിംഗ് പ്രസിഡന്റ് സകരിയ ആയഞ്ചേരി യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. അഷ്‌കര്‍ വടകര ഹമീദ് വയനാട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

വര്‍ക്കിംഗ് കമ്മിറ്റി മെംബര്‍മാരായ റസാഖ് തളിപ്പറമ്പ്, ഹസീബ് തിരൂര്‍ക്കാട്, ഇസ്മായില്‍ വടകര, സഫീര്‍ കമ്പില്‍, സിദ്ധീഖ് മക്കരപ്പറമ്പ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ജനറല്‍ സെക്രട്ടറി ബാപ്പു എസ്റ്റേറ്റ് മുക്ക് സ്വാഗതവും, സീനിയര്‍ നേതാവ് സക്കറിയ പള്ളിപ്പുറം നന്ദിയും രേഖപ്പെടുത്തി.