സലാല: ഒമാനിലെ സലാലയില്‍ ചരക്കുകപ്പല്‍ മുങ്ങി. കപ്പലിലുണ്ടായിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാരെയും രക്ഷപ്പെടുത്തി.
ഒമാനിലെ സലാല തീരത്തിന് തെക്കുകിഴക്കായി ശനിയാഴ്ചയാണ് കപ്പല്‍ മുങ്ങിയത്. 20 കപ്പല്‍ ജീവനക്കാരില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ 13 പേര്‍ ഇന്ത്യക്കാരാണ്. 20 പേരെയും രക്ഷപ്പെടുത്തിയതായി ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു. സലാല തീരത്തിന് ഏകദേശം 20 നോട്ടിക്കല്‍ മൈല്‍ തെക്കുകിഴക്കായി കൊമോറോസ് പതാകയുള്ള ഫീനിക്‌സ് 15 എന്ന ചരക്കുകപ്പല്‍ ആണ് അപകടത്തില്‍പ്പെട്ടത്. ഈ സമയം സമീപത്തുണ്ടായിരുന്ന 'ഗള്‍ഫ് ബര്‍ക' കപ്പല്‍ ആണ് അപകടത്തില്‍പ്പെട്ട കപ്പലിലെ ജീവനക്കാരെ രക്ഷിച്ചത്. 13 ഇന്ത്യക്കാരെ കൂടാതെ, 2 ഇന്‍ഡോനേഷ്യന്‍,2 മ്യാന്മാര്‍ സ്വദേശികള്‍,3 ഇറാനികള്‍ എന്നിവരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
240 കണ്ടയിനറുകളുമായി ജബല്‍അലിയില്‍നിന്നും ജിദ്ദയിലേക്ക് പോകുകയായിരുന്ന കപ്പല്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് മുങ്ങിയത്. 13 ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സലാലയിലെ കോണ്‍സുലര്‍ ഏജന്റ് ഡോ. കെ സനാതനന്‍ അറിയിച്ചു.
Content Highlights: A cargo ship sank near Salalah, Oman. All 20 crew members, including 4 Indians, were rescued
Published: 22 Jun 2025, 11:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented