മസ്‌കറ്റ്: രിസാല സ്റ്റഡി സർക്കിൾ സൂർ സെക്ടറിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സൂർ സൂഖിൽ വെച്ച് നടന്ന സെന്റിനറി അസംബ്ലിയിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. 'be in be more' എന്ന പ്രമേയത്തിൽ 44 രാജ്യങ്ങളിലായി നടന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ ശേഷമാണ് അതേ പ്രമേയത്തിൽ ഒമാനിലെ വിവിധ ഭാഗങ്ങളിൽ സെന്റിനറി അസംബ്ലി സംഘടിപ്പിക്കുന്നത് വിദ്യാർത്ഥികളിലെയും യുവജനങ്ങളിലേയും വിദ്യാഭ്യാസം, സാംസ്‌കാരികം, വൈജ്ഞാനികം, സാമൂഹികം തുടങ്ങിയ മേഖലകളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ച് സൂർ മേഖലയിലെ സംഘടനാ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുകയാണ് സംഘടനയുടെ ലക്ഷ്യം.

To advertise here,

യുവജനങ്ങളുടെ കഴിവുകൾ പരിപോഷിപ്പിക്കുകയും സമൂഹത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് പുതിയ കമ്മിറ്റി മുൻഗണന നൽകും.

നാഷനൽ സെക്രട്ടറിമാരായ ശുഹൈബ് അഹമ്മദ് മോങ്ങം, സമീർ ഹുമൈദി എന്നിവർ പങ്കെടുത്തു

ഹാഫിസ് തൗഫീഖ് അദനിയെ ചെയർമാനായും, ഹാഫിസ് സൽമാനുൽ ഫാരിസ് മഹ്ളരിയെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

അജ്മൽ സാബിത്ത്, ഉക്കാശ സഅദി, ഹാഫിസ് സൈനുൽ ആബിദ് ഇർഫാനി, നൗഫൽ ഇസ്മാഈൽ, ഷഹ്‌സാദ് മുഹമ്മദലി, മുഹമ്മദ് സുഹൈൽ എന്നിവരാണ് മറ്റ് സെക്രട്ടറിമാർ.