സലാല: ഒമാനിൽ മലയാളിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ വള്ളിക്കാവ് സ്വദേശി ബിജുഭവനിൽ ബിജു മാധവൻകുട്ടി (52)യെയാണ് സലാലയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി ജോലികഴിഞ്ഞ് ഭാര്യ വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നുനോക്കിയതോടെയാണ് ബിജുവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി സലാലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ടെക്നീഷ്യനായി ജോലിചെയ്തുവരികയായിരുന്നു ബിജു. ഭാര്യ രഞ്ജിനിയും ഇതേ സ്ഥാപനത്തിൽ ജോലിചെയ്യുന്നു. ഏക മകൾ നാട്ടിൽ ദന്തഡോക്ടറാണ്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ റോയൽ ഒമാൻ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Published: 11 Nov 2026, 04:24 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented