മസ്കറ്റ്: ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മലയാളി മരിച്ചു. മസ്കറ്റ് റൂവി വൽജയിൽ കോഫിഷോപ് നടത്തുന്ന മലപ്പുറം, തിരുരങ്ങാടി, കൊടിഞ്ഞി സ്വദേശി പനക്കൽ ഹൗസിൽ അബ്ദുവിന്റെ മകൻ ശിഹാബ് പനക്കൽ (44) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. മാതാവ്: നഫീസ അബ്ദു. ഭാര്യ: ആബിദ ചോലക്കൽ.

To advertise here,

മസ്കറ്റ് ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മസ്‌കറ്റ് കെഎംസിസി റൂവി കെയർ വിങ്ങിന്റെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.