മസ്കറ്റ്: മസ്‌ക്കറ്റിലെ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാളും ഇടവക ദിനവും ആഘോഷിച്ചു. രണ്ട് ദിവസങ്ങളിൽ ആയി നടന്ന ആഘോഷ പരിപാടികളിൽ ഇടവക അംഗങ്ങളായ നിരവധി വിശ്വാസികൾ പങ്കെടുത്തു.

To advertise here,

റൂവി സെന്റ് തോമസ് ചർച്ച് അംഗണത്തിലാണ് പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും ഇടവക ദിനാഘോഷവും അരങ്ങേറിയത്. യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത ബിഷപ്പ് എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു പെരുന്നാൾ ശുശ്രൂഷകൾ നടന്നത്.

വ്യാഴാഴ്ച വൈകിട്ട് 7 മണിമുതൽ നടന്നസന്ധ്യാ നമസ്കാരം, വചന ശുശ്രൂഷ, ഭക്തിനിർഭരമായ റാസ, നേർച്ച വിളമ്പ് എന്നിവയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.

പെരുന്നാളിന്റെ സമാപന ദിനമായ വെള്ളിയാഴ്ച രാവിലെ വിശുദ്ധ മൂന്നിന്മേൽ കുർബാന, നേർച്ച വിളമ്പ് ,തുടർന്ന് ഇടവകദിനാചരണത്തിന്റെ ഭാഗമായി ഹാർവെസ്റ്റ് ഫെസ്റ്റിവലും, വിവിധ കലാ -സാംസ്കാരിക പരിപാടികളും പള്ളി അങ്കണത്തിൽ അരങ്ങേറി.

വൈകിട്ട് അഞ്ചുമണിക്ക് കൊടിയിറക്കോട് കൂടിയാണ് പെരുന്നാളിന് സമാപനമായത്. ഇടവക വികാരി റവ. ഫാദർ തോമസ് ജോസ്,സഹവികാരി. ഫാദർ ലിജു തോമസ് , റവ .ഫാദർ എബി ഫിലിപ്പ്,ഭാരവാഹികളായതോമസ് ജോൺ, മറിയാമ്മ ഫിലിപ്പ് , ജോൺ പി ലുക്ക് ,അനീഷ് ടോം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.