മസ്‌കറ്റ്: വിശുദ്ധ റമദാനോടനുബന്ധിച്ച് രാജ്യത്തെ തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി ഒമാന്‍ തൊഴില്‍ മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തിയും സുഗമമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സഹായകമാകുന്ന നിര്‍ദ്ദേശങ്ങള്‍ ആണ് നല്‍കിയിട്ടുള്ളത്.
ഫ്‌ളക്‌സ്ബിള്‍ വര്‍ക്ക് ഷിഫ്റ്റുകള്‍ നല്‍കുക, പ്രത്യേകിച്ച് ഉപവാസ സമയങ്ങളില്‍ ദീര്‍ഘനേരം ജോലി ചെയ്യുന്നത് ഒഴിവാക്കുക. പുറത്തുള്ള ജോലിയുടെ സമയം കുറയ്ക്കുക, ജീവനക്കാരുടെ ക്ഷീണം നിരീക്ഷിക്കുക, പ്രഥമശുശ്രൂഷയും അടിയന്തര ചികിത്സയും എളുപ്പത്തില്‍ ലഭ്യമാണെന്ന് ഉറപ്പാക്കുക എന്നിവയെല്ലാം തൊഴിലുടമയുടെ ഉത്തരവാദിത്തങ്ങളാണ്. തൊഴിലുടമ ജോലിസ്ഥലത്തെ അപകടങ്ങളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും ജീവനക്കാരില്‍ അവബോധം വളര്‍ത്തണം.
ജീവനക്കാരുടെ മാനസികവും ശാരീരികവുമായ ക്ഷേമത്തെ പിന്തുണയ്ക്കുന്നതിന് ജോലിസ്ഥലത്തെ സമ്മര്‍ദ്ദം കുറയ്ക്കുകയും ക്ഷീണത്തിലേക്ക് നയിച്ചേക്കാവുന്ന അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും വേണം. തൊഴിലാളികള്‍ക്ക് ഇടയ്ക്കിടെ മുഖം കഴുകാന്‍ തണുത്ത വെള്ളം നല്‍കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. രാത്രിയില്‍ മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് തൊഴിലാളിയുടെ ഉത്തരവാദിത്വമാണ്.
സുഹൂര്‍ ഭക്ഷണം വൈകിപ്പിക്കുക, നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക, ഇഫ്താറില്‍ കഫീന്‍ അടങ്ങിയതും പഞ്ചസാര അടങ്ങിയതുമായ പാനീയങ്ങള്‍ ഒഴിവാക്കുക എന്നിവയെല്ലാം ജീവനക്കാര്‍ക്കുള്ള നിര്‍ദേശങ്ങളില്‍ പറയുന്നു. തൊഴിലാളികള്‍ ഉപവാസമില്ലാത്ത സമയങ്ങളില്‍ ജലാംശം നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കുകയും ജോലി ആവശ്യപ്പെടുന്നതുപോലെ എല്ലായ്‌പ്പോഴും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കുകയും വേണം.
ആരോഗ്യസ്ഥിതികളെക്കുറിച്ചും കഴിക്കുന്ന മരുന്നുകളെക്കുറിച്ചും സൂപ്പര്‍വൈസര്‍മാരെ അറിയിക്കേണ്ടതും തൊഴിലാളിയുടെ ബാധ്യത ആണ്. തൊഴിലുടമ നല്‍കുന്ന എല്ലാ തൊഴില്‍, ആരോഗ്യ, സുരക്ഷാ നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ തൊഴിലാളി ബാധ്യസ്ഥനാണെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
Content Highlights: ramadan guidelines oman
Published: 02 Mar 2025, 11:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented