പരിശുദ്ധ റമദാന്‍ മാസത്തില്‍, പ്രഭാതം മുതല്‍ സൂര്യാസ്തമയം വരെ ദിവസേന ഉപവാസം അനുഷ്ഠിക്കുന്നവരാണ് വിശ്വാസികള്‍. ഏതൊരു ഉപവാസവും പോലെ നോമ്പുകാലവും ആരോഗ്യത്തിന് ഏറെ പ്രയോജനപ്രദമാണ്. പകല്‍ ഭക്ഷണം ഉപേക്ഷിക്കുന്നതിന്റെ പേരില്‍ രാത്രി അനിയന്ത്രിതമായി ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. 

To advertise here,

പകല്‍ മുഴുവന്‍ നോമ്പെടുത്ത ശേഷം വൈകിട്ട് നോമ്പുമുറിക്കുന്നതിനു കൃത്യമായ രീതിയുണ്ട്. വിധിപ്രകാരം നോമ്പ് എടുക്കുന്നവര്‍ വെള്ളവും അതിനുശേഷം ഈന്തപ്പഴവും കഴിച്ച് അന്നനാളത്തെ ഉണര്‍ത്തുകയാണ് ഇതില്‍ ആദ്യഘട്ടം. തുടര്‍ന്ന് അല്‍പസമയത്തിനു ശേഷമേ കാര്യമായി ഭക്ഷണം കഴിക്കാവൂ. എന്നാല്‍ കാലം മാറിയതോടെ ഭക്ഷണരീതികള്‍ക്കും മാറ്റം വന്നു. എന്നാല്‍ വറുത്തതും പൊരിച്ചതുമെല്ലാം ഒഴിവാക്കി ആരോഗ്യകരമായ നോമ്പുകാലം ഉറപ്പാക്കുകയാണ് വയനാട് കമ്പളക്കാട് ടൗണ്‍ പള്ളിയിലെ മഹല്ല് കമ്മിറ്റി. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി ആവിയില്‍ വേവിച്ച പലഹാരങ്ങളും പഴവര്‍ഗങ്ങളുമാണ് ഇവിടെ നോമ്പുതുറ വിഭവങ്ങള്‍. മൂന്നൂറോളം പേരാണ് ദിവസേന നോമ്പുതുറയ്‌ക്കെത്തുന്നത്. ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരേണ്ടതിന്റെ ആവശ്യകത ഉള്‍കൊണ്ടാണ് നോമ്പുതുറ വിഭവങ്ങളിലെ ഈ മാറ്റമെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു

Inshort | A Wayanad mosque promotes healthy eating during Ramadan, replacing fried foods with steamed snacks and fruits for Iftar.