മനാമ: ബഹ്‌റൈനില്‍ റംസാന്‍ മാസം ആരംഭിച്ചതോടെ വിവിധ സംഘടനകളുടെ സമൂഹ നോമ്പുതുറകള്‍ക്കും തുടക്കമായി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഇഫ്ത്താറുകളില്‍ ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. വിവിധ സ്ഥാപനങ്ങള്‍ രാജ്യത്തെ മാധ്യമപ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് നടത്തുന്ന ഗബ്ഗകളും സജീവമായി. 

To advertise here,

എസ്.ടി.സി, സെയിന്‍ തുടങ്ങിയ ടെലികോം കമ്പനികളും വിവിധ ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങളും സംഘടിപ്പിച്ച ഗബ്ഗകളില്‍ പ്രമുഖ വ്യവസായികളും നിരവധി മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തു. അതേസമയം, റംസാന്‍ മാസത്തില്‍ വ്രതമെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങളും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്നുണ്ട്.