മസ്‌കറ്റ് :ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഡിജിറ്റൽ, റിമോട്ട് വോട്ടിങ് സംവിധാനങ്ങൾ സജ്ജമാക്കുന്നു. ഇത് സംബന്ധിച്ച മുന്നൊരുക്കങ്ങളും സാങ്കേതിക-സംഘടനാപരമായ നടപടിക്രമങ്ങളും വിലയിരുത്തുന്നതിനായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അണ്ടർസെക്രട്ടറിയും തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനുമായ എൻജി. ഗാലിബ് സഈദ് അൽ മാമരിയുടെ അധ്യക്ഷതയിൽ സമിതിയുടെ ആദ്യ യോഗം ചേർന്നു. ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ നടപ്പിലാക്കുന്നത് വഴി ബിസിനസ് സമൂഹത്തിന് തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള വിശ്വാസ്യതയും പങ്കാളിത്തവും വർധിപ്പിക്കാൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി

To advertise here,