മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം ലേഡീസ് വിംഗ് ലോക വനിതാ ദിനത്തിന്റെ ഭാഗമായി കെ.സി.എ. ഓഡിറ്റോറിയത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ റമദാന്‍ കാലങ്ങളില്‍ സുലഭമായി തയ്യാറാക്കുന്ന വിവിധ തരം പലഹാരങ്ങള്‍ ലേഡീസ് വിംഗ് അംഗങ്ങളുടെ നേതൃത്വത്തില്‍ വീട്ടില്‍തന്നെ ഉണ്ടാക്കി നോമ്പുതുറയ്ക്ക് എത്തിച്ചത് ശ്രദ്ധയാകര്‍ഷിച്ചു. 

To advertise here,

നോമ്പുതുറയോടൊപ്പം ലോക വനിതാദി ആഘോഷത്തിന്റെ ഭാഗമായി കണ്‍വീനര്‍ സജ്ന ഷനൂബ്, ജോയിന്റ് കണ്‍വീനര്‍ അഞ്ജലി സുജീഷും മറ്റു മെമ്പര്‍മാരും ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷങ്ങക്ക് തുടക്കം കുറിച്ചു. പരിപാടിയില്‍ കെപിഫ് പ്രസിഡ് സുധീര്‍ തിരുനിലത്ത്, ജനറല്‍ സെക്രട്ടറി അരുണ്‍ പ്രകാശ്, ട്രഷറര്‍ സുജിത്ത് സോമന്‍, രക്ഷാധികാരി സലിം, ലേഡീസ് വിംഗ് മെമ്പര്‍മാരും അവരുടെ കുടുംബാംഗങ്ങളും എക്‌സിക്യൂട്ടീവ് മെമ്പര്‍മാരും പങ്കെടുത്തു.