മസ്കറ്റ്: പാകിസ്താനിലെ ബ്രോഡ് പീക്ക് പർവതനിരയിലുണ്ടായ മഞ്ഞുവീഴ്ചയിൽ മരണപ്പെട്ട പ്രമുഖ ഒമാനി പർവ്വതാരോഹക നാദിറ അൽ ഹാർത്തിയുടെ ഭൗതികശരീരം ജന്മനാട്ടിൽ തിരിച്ചെത്തിച്ചതായി ട്രാൻസം ഒമാൻ അറിയിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ആദ്യ ഒമാനി വനിതയെന്ന ചരിത്രനേട്ടം കൈവരിച്ച നാദിറ, രാജ്യത്തെ നിരവധി യുവ തലമുറകൾക്ക് വലിയ പ്രചോദനമായിരുന്നു.

To advertise here,

സാഹസിക പർവ്വതാരോഹണ രംഗത്ത് ഒമാന്റെ അഭിമാനമായിരുന്ന നാദിറയുടെ അപ്രതീക്ഷിത വേർപാടിൽ സുൽത്താനേറ്റിലുടനീളം വലിയ അനുശോചനപ്രവാഹമാണ് ഉയർന്നത്. അവരുടെ ധീരതയും നിശ്ചയദാർഢ്യവും വഴിനടത്തിയ നേട്ടങ്ങളും എന്നും ഓർമ്മിക്കപ്പെടുമെന്ന് വിവിധ മേഖലകളിലുള്ളവർ അനുസ്മരിച്ചു.