സൊഹാർ: ആവേശ തരംഗമുയർത്താൻ ഇലക്ട്രോണിക് ഡാൻസ് മ്യൂസിക്കിന്റെ (EDM) പുത്തൻ താളങ്ങളുമായി 'സൊഹാർ നൈറ്റ്സ് 2026' അരങ്ങേറുന്നു. പ്രശസ്ത സിനിമാതാരവും ഗായികയുമായ അനാർക്കലി മരിക്കാറും സംഘവും അണിനിരക്കുന്ന സംഗീത-നൃത്ത പരിപാടി നവംബർ 13 വെള്ളിയാഴ്ച സൊഹാർ ബീച്ച് ഹോട്ടൽ ഗ്രൗണ്ടിൽ നടക്കും.
മലയാളത്തിലെ തൊണ്ണൂറുകളിലെയും രണ്ടായിരങ്ങളിലെയും ഹിറ്റ് ഗാനങ്ങളെ പുനരാവിഷ്കരിച്ച് അവതരിപ്പിക്കുന്നു എന്നതാണ് ഈ മെഗാ ഷോയുടെ പ്രധാന ആകർഷണം. അനാർക്കലി മരിക്കാറിനൊപ്പം പ്രമുഖ ഡിജെമാരും മറ്റ് കലാകാരന്മാരും വേദിയിലെത്തുന്ന ഈ റീമിക്സ് സംഗീത-നൃത്താവിഷ്കാരത്തിന്റെ കന്നി അവതരണത്തിനാണ് സൊഹാർ സാക്ഷ്യംവഹിക്കുന്നത്.
ആധുനിക ശബ്ദവിന്യാസങ്ങളും ഡിജെ മിക്സിങ്ങും ചടുലമായ നൃത്തച്ചുവടുകളും സമന്വയിക്കുന്ന വേറിട്ടൊരു ആസ്വാദനാനുഭവമാണ് സംഘാടകർ ഒമാനിലെ സംഗീതപ്രേമികൾക്കായി ഒരുക്കിയിരിക്കുന്നത്. ഡിജെ സാവിയോ, സോനു സെബാസ്റ്റ്യൻ, ജാസിൻ ജമാൽ, ഡ്രമാനോ, ബിലാൽ കൈസ് തുടങ്ങി നിരവധി പ്രമുഖ കലാകാരന്മാരും അനാർക്കലിക്കൊപ്പം വേദിയിൽ ഒന്നിക്കും.
പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഷോ ഡിസൈനർ സിറാജ് ഖാൻ അറിയിച്ചു. പ്രവാസി മലയാളികൾക്ക് തികച്ചും വ്യത്യസ്തവും ദൃശ്യ-ശ്രവ്യ മനോഹരവുമായ ഒരു സന്ധ്യയായിരിക്കും അനാർക്കലിയും സംഘവും സമ്മാനിക്കുക. വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിക്ക് പരിപാടികൾ ആരംഭിക്കും.
Published: 10 Nov 2026, 04:18 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented