മസ്‌കറ്റ്: നഗരസഭ 12 പുതിയ വികസന പദ്ധതികൾ പ്രഖ്യാപിച്ചു. ഹൗസിങ് ആന്റ് അർബൻ പ്ലാനിങ് മന്ത്രാലയത്തിന്റെ 'അർബൻ ഒക്ടോബർ 2026'ന്റെ ഭാഗമായാണ് പദ്ധതികൾ അവതരിപ്പിച്ചത്. ദീർഘകാല നിക്ഷേപ വ്യവസ്ഥകളിൽ പദ്ധതികളിലേക്ക് നിക്ഷേപകരെയും ഡെവലപ്പർമാരെയും ക്ഷണിച്ചിട്ടുണ്ട്.
ടൂറിസം, ഹോസ്പിറ്റാലിറ്റി, വിനോദം, വാണിജ്യം എന്നീ മേഖലകളിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിനായാണ് മസ്‌കറ്റ് നഗരസഭയുടെ നടപടി. പദ്ധതികളിൽ നാലെണ്ണം മസ്‌കറ്റിലെ സുപ്രധാന തീരപ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.
ഖുറം ബീച്ചും കണ്ടൽക്കാടുകളും ഉൾപ്പെടുന്ന 10.45 ലക്ഷം ചതുരശ്ര മീറ്റർ പ്രദേശം വികസിപ്പിച്ച് നടപ്പാതയും കഫേകളും മാർക്കറ്റും ഒരുക്കും. മത്രയിലെ ചരിത്ര തുറമുഖ പ്രദേശത്തിന്റെ പുനർവികസനം, സീബിലെ തീരദേശ പ്രൊമെനേഡ്, ഖുറിയാത്തിലെ ബീച്ച് പാർക്ക് എന്നിവയാണ് മറ്റ് പ്രധാന പദ്ധതികൾ.
മാൾ ഓഫ് ഒമാന് സമീപമുള്ള അൽ തലാത്ത് പദ്ധതിയുടെ വാസ്തുശിൽപ രൂപകൽപന ഇതിനോടകം പൂർത്തിയായിട്ടുണ്ട്. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ബൗഷർ ഡ്യൂൺസ് 54,175 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വിനോദകേന്ദ്രമാക്കി മാറ്റും. മറ്റ് ആറ് സ്ഥലങ്ങൾ സോണിങ് ചെയ്തിട്ടുണ്ടെങ്കിലും അവയുടെ രൂപകൽപന നിക്ഷേപകരുടെ ആവശ്യാനുസരണം തീരുമാനിക്കാവുന്നതാണ്. ഒമാൻ വിഷൻ 2040 ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കാനും നഗരത്തിന്റെ സാമ്പത്തിക-വിനോദസഞ്ചാര സാധ്യതകൾ ശക്തിപ്പെടുത്താനുമാണ് പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.
Content Highlights: Muscat Municipality announced 12 new development projects under Urban October 2026
Published: 10 Oct 2026, 12:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented