
ജിദ്ദ: വിശുദ്ധ ഉംറ നിർവഹിക്കാനെത്തിയ മുൻ ജിദ്ദ പ്രവാസിയും പെരിന്തൽമണ്ണ നഗരസഭ മുൻ ചെയർമാനുമായിരുന്ന മുഹമ്മദ് സലീമിനും ഭാര്യക്കും 'ജിദ്ദ മല്ലൂസ്' ഹൃദ്യമായ സ്വീകരണം നൽകി. തന്റെ മെന്ററും രാഷ്ട്രീയത്തിൽ ഗുരുതുല്യനുമായ മുഹമ്മദ് സലീമുമായിട്ടുള്ള ഗൃഹാതുര ഓർമകൾ സദസുമായി പങ്കുവെച്ച നൗഷാദ് ചാത്തല്ലൂർ സ്വാഗതപ്രസംഗം നിർവഹിച്ചു. ഇത്തരം ഒത്തുചേരലുകൾ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും പരസ്പരം സ്‌നേഹിക്കാനും ഊർജം പകരുന്നതാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ലത്തീഫ് എൻ. കൺഫേർട്ട്‌സ് പറഞ്ഞു. നഗരസഭാ ചെയർമാനായിരുന്ന കാലത്ത് മുഹമ്മദ് സലീം ഒട്ടേറെ അഭിനന്ദനങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങിയ വ്യക്തിയായിരുന്നുവെന്ന് ആശംസാപ്രസംഗത്തിൽ നാസർ ശാന്തപുരം ചൂണ്ടിക്കാട്ടി.
മഹാകവി വള്ളത്തോളിന്റെ 'ആസാം പണിക്ക്' എന്ന കവിതയുടെ പ്രമേയം 1920-കളുടെ തുടക്കത്തിൽ അസമിലേക്ക് ജോലിക്കായി പോയിരുന്ന മലയാളികളുടെ പ്രയാണത്തെക്കുറിച്ചായിരുന്നുവെന്ന് മറുപടി പ്രസംഗത്തിൽ മുഹമ്മദ് സലീം പറഞ്ഞു. തുടർന്ന് ബോംബെ, കോലാർ തുടങ്ങിയ ഇതര സംസ്ഥാനങ്ങളിലേക്കും ക്രമേണ മലയ, സിംഗപ്പൂർ, ബർമ, ശ്രീലങ്ക തുടങ്ങിയ അയൽരാജ്യങ്ങളിലേക്കും യാത്ര വ്യാപിച്ചുവെങ്കിലും സാമ്പത്തിക സുസ്ഥിരത കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞത് 1970-കൾ മുതൽ ആരംഭിച്ച ഗൾഫ് കുടിയേറ്റം മൂലമാണ്. ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന പ്രവാസമാണ് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തുന്നത്. അതുകൊണ്ടുതന്നെയാണ് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വിദ്യാഭ്യാസം, ആരോഗ്യം, സാക്ഷരത തുടങ്ങിയ സർവ്വ മേഖലകളിലും മുൻപന്തിയിൽ നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഴുത്തുകാരായ ബെന്യാമിൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, വൈക്കം മുഹമ്മദ് ബഷീർ, ഭരദ്വരാജ്, പെരിന്തൽമണ്ണ സ്വദേശിയായ മുസഫർ അഹമ്മദ് തുടങ്ങിയവരൊക്കെയും പ്രവാസത്തിന്റെ ചൂടും ചൂരും അനുഭവിച്ചവരാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പെരിന്തൽമണ്ണ ടൗണിലെ വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിച്ചതും, 'ലൈഫ് മിഷൻ' പദ്ധതിയിലൂടെ നിരാലംബരായ പാവപ്പെട്ടവർക്ക് വീട് നിർമിച്ച് നൽകിയതും, ഹരിതകർമസേന രൂപവത്കരിച്ച് നഗരത്തെ മാലിന്യമുക്തമാക്കിയതും തന്റെ ഭരണകാലത്തുണ്ടായ പ്രധാന വികസന നേട്ടങ്ങളാണെന്നും മറുപടി പ്രസംഗത്തിൽ മുഹമ്മദ് സലീം വ്യക്തമാക്കി.
വാസു ഹംദാൻ ആലപിച്ച കവിതകളും, കരീം മാവൂരിന്റെ ഗാനവും, സന്തോഷ് കളക്കാട്ടിന്റെ കീർത്തനവും സദസ്സിന് വേറിട്ടൊരു അനുഭവമായി. ഡോ. ഇന്ദു, അനുപമ ബിജു, നാസർ ശാന്തപുരം, അയ്യൂബ് മാസ്റ്റർ എന്നിവർ യോഗത്തിൽ ആശംസകൾ നേർന്നു. ഷമീം നന്ദി രേഖപ്പെടുത്തി. അദ്‌നു, ബിജു രാമന്തളി, യൂസഫ്, റംല, നഫീഹ, താഹിർ, ഫസലുറഹ്‌മാൻ, എന്നിവരാണ് പരിപാടികൾ ഏകോപിപ്പിച്ചത്.
Content Highlights: Former Perinthalmanna Chairman Muhammed Salim received a reception from Jeddah Malloos
Published: 08 Oct 2026, 05:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented