മസ്‌കറ്റ്: മസ്‌കറ്റിലെ പയ്യന്നൂർ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ 'പയ്യന്നൂർ ഫെസ്റ്റ്' സംഘടിപ്പിച്ചു. പ്രസാദ് ചേരൂരിന്റെ നേതൃത്വത്തിൽ 'മേളം മസ്‌കറ്റ്' അവതരിപ്പിച്ച പഞ്ചാരിമേളത്തിന്റെ താളവിസ്മയങ്ങളോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.

To advertise here,

മനോജ് പാനക്കാരന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥി ചലച്ചിത്രതാരം അസീസ് നെടുമങ്ങാട്, സൗഹൃദവേദി ജനറൽ സെക്രട്ടറി ഷൈജു കരുണ, കൾച്ചറൽ കൺവീനർ രാജീവ് മാടായി, ലേഡീസ് കോഡിനേറ്റർ പ്രിയ ജയശേഖർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന വേളയിൽ അസീസ് നെടുമങ്ങാട് ഗാനം ആലപിച്ചു. പ്രിയ ജയശേഖർ, രത്‌നാകരൻ പെരിങ്ങേത്ത് എന്നിവരും ചടങ്ങിൽ സംസാരിച്ചു.

തുടർന്ന് വിവിധ കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറി. സ്‌നേഹ ഓംനാഥന്റെ കൊറിയോഗ്രഫിയിൽ അവതരിപ്പിച്ച 'അഭിമന്യു', ആരതി ഹരിയുടെ കൊറിയോഗ്രഫിയിൽ അണിയിച്ചൊരുക്കിയ 'തെക്കിനി', മഹേഷിന്റെ കൊറിയോഗ്രഫിയിൽ അവതരിപ്പിച്ച 'ഞാൻ ഒരു പയ്യന്നൂർക്കാരൻ', സംഗീത പ്രവീണിന്റെ കൊറിയോഗ്രഫിയിൽ സപ്തസ്വര പയ്യന്നൂർ പാട്ടുകൂട്ടം അവതരിപ്പിച്ച 'ചെയിൻ സോങ്‌സ്' എന്നിവ ശ്രദ്ധേയമായി.

ശ്രീരാഗ് ഭരതന്റെ നേതൃത്വത്തിൽ 'ഗന്ധർവാസ്' അവതരിപ്പിച്ച ലൈവ് മ്യൂസിക് പെർഫോമൻസ് നടന്നു. ജനറൽ സെക്രട്ടറി ഷൈജു കരുണ സ്വാഗതവും രാജീവ് നന്ദിയും പറഞ്ഞു.