മസ്‌കറ്റ് : ഒമാനിലെ സുൽത്താൻ സയീദ് ബിൻ തൈമൂർ റോഡിൽ (ഹൈമ - തുംറൈത്ത് പാതയിൽ) രണ്ട് ട്രക്കുകളും യാത്രാ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്ന് പുലർച്ചെ 1.30-ഓടെയായിരുന്നു അപകടം. രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചതിന് പിന്നാലെ, 26 യാത്രക്കാരുമായി വരികയായിരുന്ന ബസ്സ് ഇതിലൊരു ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ വിവിധ തരത്തിലുള്ള പരിക്കേറ്റ 17 പേരെ വിദഗ്ധ ചികിത്സയ്ക്കായി ഹൈമ, നിസ്വ, ആദം എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി. റോയൽ ഒമാൻ പോലീസും (ROP) സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും (CDAA) സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
Content Highlights: Accident Death, Pravasi News Oman
Published: 24 Nov 2026, 11:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented