മസ്കറ്റ്: മുസന്ദം ഗവർണറേറ്റിലെ സുൽത്താൻ ഫൈസൽ ബിൻ തുർക്കി റോഡ് (ദിബ-ലിമ-ഖസബ്) പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ 76 ശതമാനത്തോളം പൂർത്തിയായതായി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു. ഗവർണറേറ്റിലെ വിവിധ വിലായാത്തുകൾ തമ്മിലുള്ള റോഡ് ഗതാഗതബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായി 151 മില്യൺ ഒമാനി റിയാൽ ചെലവിൽ നടപ്പിലാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാനമായ അടിസ്ഥാനസൗകര്യ വികസന പദ്ധതികളിൽ ഒന്നാണിത്.
ആകെ 72 കിലോ മീറ്റർ ദൈർഘ്യമുള്ള ഈ റോഡ് മൂന്ന് ഘട്ടങ്ങളായാണ് നിർമ്മിക്കുന്നത്. ഖസബ് വിലായാത്തിൽനിന്ന് ലിമ മേഖല വരെയുള്ള 20 കിലോമീറ്ററാണ് ഒന്നാം ഘട്ടം. ലിമക്കുള്ളിലൂടെയുള്ള 8 കിലോ മീറ്ററാണ് രണ്ടാം ഘട്ടം. മൂന്നാം ഘട്ടത്തിൽ ലിമയെ ദിബ വിലായാത്തുമായി ബന്ധിപ്പിക്കുന്ന 44 കിലോമീറ്റർ പാതയും ഉൾപ്പെടുന്നു.
റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ യാത്രാസമയം വലിയ തോതിൽ കുറയും. മുൻപ് രണ്ടര മണിക്കൂറോളം സമയമെടുത്തിരുന്ന ഖസബിൽനിന്ന് ദിബയിലേക്കുള്ള യാത്ര ഇനി ഏകദേശം 55 മിനിറ്റുകൊണ്ട് പൂർത്തിയാക്കാം. ലിമയിൽനിന്ന് ഖസബിലേക്കുള്ള യാത്രയ്ക്ക് ഇനി 20 മിനിറ്റ് മാത്രം മതിയാകും.
പദ്ധതി പൂർത്തിയാകുന്നതോടെ മുസന്ദം ഗവർണറേറ്റിലെ പ്രദേശങ്ങൾ തമ്മിലുള്ള യാത്രാസൗകര്യം വർദ്ധിക്കുകയും ട്രാഫിക് തടസ്സങ്ങൾ ഒഴിവാകുകയും ചെയ്യും. കൂടാതെ സാമ്പത്തിക-വിനോദസഞ്ചാര മേഖലകളിൽ വലിയ ഉണർവ് നൽകാനും പ്രാദേശിക വികസനത്തിനും പുതിയ നിക്ഷേപ അവസരങ്ങൾ തുറക്കാനും ഈ പാത വഴിയൊരുക്കും.
Content Highlights: Sultan Faisal bin Turki Road project in Musandam is 76% complete., Project cost is 151 million Omani Riyals., Total length is 72 km divided into three phases., Travel time between Khasab and Dibba reduced from 2.5 hours to 55 minutes., Boosts tourism, economy, and local investments in Oman.
Published: 31 Aug 2026, 05:49 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented