മസ്കറ്റ്: ഒമാനിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും തൊഴിൽ സാഹചര്യം കൂടുതൽ മെച്ചപ്പെടുത്താനുമായി സംവിധാനം വരുന്നു... തൊഴിലാളികളുടെ അവകാശലംഘനങ്ങൾ സംബന്ധിച്ച തർക്കങ്ങളിൽ ഇരുപക്ഷവും ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണയായി... ഒമാൻ മനുഷ്യാവകാശ കമ്മീഷനും ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സും ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ഒമാൻ മനുഷ്യാവകാശ കമ്മീഷനും ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സും തമ്മിലുള്ള ഏകോപനവും സഹകരണവും വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തൊഴിലാളികൾക്ക് നീതിയുക്തവും മെച്ചപ്പെട്ടതുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ധാരണ പത്രത്തിൽ ഒപ്പുവച്ചത്. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അവകാശലംഘനങ്ങൾ സംബന്ധിച്ച പരാതികളും നിരീക്ഷണങ്ങളും കൈകാര്യം ചെയ്യുന്നതിൽ ഇരു സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിക്കും.
ബോധവത്കരണം, സംയുക്ത പഠനങ്ങൾ, ഗവേഷണങ്ങൾ, സ്ഥിതിവിവരക്കണക്കുകളുടെയും പരസ്പര കൈമാറ്റം എന്നിവ ധാരണാപത്രത്തിന്റെ ഭാഗമായി നടക്കും. നിലവിലുള്ള ദേശീയ തൊഴിൽ നിയമങ്ങൾ അന്താരാഷ്ട്ര മനുഷ്യാവകാശ-തൊഴിൽ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്കരിക്കാനുള്ള നീക്കവും ഉണ്ടാകും. മനുഷ്യാവകാശ കമ്മീഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കമ്മീഷൻ ചെയർമാൻ ഡോ. റാഷിദ് ബിൻ ഹമദ് അൽ ബലൂഷിയും, ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് ബോർഡ് ചെയർമാൻ നബ്ഹാൻ ബിൻ അഹമ്മദ് അൽ ബത്താഷിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
Content Highlights: oman-private-sector-workers-rights-mou-2026
Published: 25 Oct 2026, 04:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented