സലാല: സലാലയിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് കേരള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രവാസി കലാമേളയായ യുവജനോത്സവം നാളെയും മറ്റന്നാളുമായി നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സലാല ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് അങ്കണത്തിലാണ് പരിപാടികൾ. വൈവിധ്യമാർന്ന കലാ-സാഹിത്യ മത്സരങ്ങൾ ഉൾപ്പെടുത്തി വിപുലമായ രീതിയിലാണ് ഇത്തവണത്തെ ആഘോഷങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. മലയാളി ശ്രീമാൻ, മലയാളി മങ്ക മത്സരങ്ങളും അരങ്ങേറും.
വാർത്താസമ്മേളനത്തിൽ സംഘാടകസമിതി അംഗങ്ങൾ യുവജനോത്സവത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കി. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ആക്റ്റിങ് പ്രസിഡന്റ് സണ്ണി ജേക്കബ് കലോത്സവ പരിപാടി ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ സനാതനൻ മുഖ്യാതിഥിയായി പങ്കെടുക്കും. എ കെ പവിത്രൻ, സയ്യിദ് ആസിഫ് ഹുസൈൻ, രാജേഷ് ഗോവിന്ദ്, ജിനോയ് തോമസ്, കെ കെ സിമേഷ്, ഷെമീന അൻസാരി, പ്രവീൺ കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Published: 29 Oct 2026, 07:20 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented