മസ്കറ്റ്: ഇന്ത്യൻ നാഷണൽ ഡിഫൻസ് കോളേജ് (എൻ.ഡി.സി) ഉന്നതതല പ്രതിനിധി സംഘം ഒമാൻ സുൽത്താനേറ്റ് സന്ദർശിച്ചു. സ്ട്രാറ്റജിക് നെയിബർഹുഡ് സ്റ്റഡി ടൂറിന്റെ ഭാഗമായി ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 3 വരെയായിരുന്നു സന്ദർശനം. എൻ.ഡി.സി സീനിയർ ഡയറക്ടിംഗ് സ്റ്റാഫ് (എയർ) എയർ വൈസ് മാർഷൽ മനീഷ് വസന്ത്കുമാർ പട്ടേലിന്റെ നേതൃത്വത്തിലെത്തിയ സംഘം മസ്‌കറ്റിലെ വിവിധ ഉന്നതാധികാരികളുമായും സ്ഥാപനങ്ങളുമായും കൂടിക്കാഴ്ച നടത്തി.
പര്യടനത്തിനിടയിൽ മജ്‌ലിസ് അദ്ദൗല, മജ്‌ലിസ് അശ്ശൂറ എന്നിവ സന്ദർശിച്ച പ്രതിനിധി സംഘം ഒമാൻ കൗൺസിലിലെ ഉന്നത അംഗങ്ങളുമായി ആശയവിനിമയം നടത്തി. സുൽത്താന്റെ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് വൈസ് അഡ്മിറൽ അബ്ദുള്ള ബിൻ ഖമീസ് അൽ റൈസിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉഭയകക്ഷി പ്രതിരോധ സഹകരണത്തിന്റെയും പരസ്പര സുരക്ഷാ താൽപ്പര്യങ്ങളുടെയും വിവിധ വശങ്ങൾ ചർച്ചയായി.
ഒമാൻ എൻ.ഡി.സി കമാൻഡന്റ് റിയർ അഡ്മിറൽ അലി അബ്ദുള്ള അൽ ഷിദിയുമായി പരിശീലനം, അക്കാദമിക് സഹകരണം തുടങ്ങിയ വിഷയം ചർച്ച ചെയ്ത സംഘം ഒമാൻ ഡിപ്ലോമാറ്റിക് അക്കാദമി, സ്പെഷ്യൽ ഇക്കണോമിക് സോൺസ് ആൻഡ് ഫ്രീ സോൺസ് പബ്ലിക് അതോറിറ്റി എന്നിവയുമായും ഫലപ്രദമായ ചർച്ചകൾ നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനും മേഖലയിലെ സമാധാനം, സമൃദ്ധി, സ്ഥിരത എന്നിവ ഉറപ്പു വരുത്തുന്നതിനുമുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഉന്നതതല സന്ദർശനം.
Content Highlights: NDC delegation visited Oman from August 30 to September 3 for a strategic study tour., Led by Air Vice Marshal Manish Vasantkumar Patel., Held discussions with Oman Council, Armed Forces Chief of Staff, and NDC Commandant., Focused on bilateral defense cooperation, academic exchange, and regional stability.
Published: 09 Sept 2026, 05:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented