മസ്കറ്റ്: മസ്കറ്റ് കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം സംഘടിപ്പിക്കുന്ന 'ഹൃദയപൂർവ്വം തൃക്കരിപ്പൂർ' ഫാമിലി മീറ്റിന്റെ പോസ്റ്റർ പ്രകാശനം അൽഖുവൈർ ഒമാൻ ക്ലബ്ബിൽ വെച്ച് നടന്നു. നാഷണൽ കമ്മിറ്റി കെഎംസിസിയുടെ വടംവലി മത്സര വേദിയിലായിരുന്നു ചടങ്ങ്. 'ദിൽസെ ദിൽബർ' ലിറ്റിൽ സ്റ്റാർ പെർഫോമർമാരായ ഫാത്തിമ, നസ്രിൻ എന്നിവരും കെഎംസിസി കേന്ദ്ര കമ്മിറ്റി നേതാക്കളായ റഹീം വറ്റല്ലൂർ, ഷാജഹാൻ, മുഹമ്മദ് വാണിമേൽ, ഷമീർ പിടികെ, അബൂബക്കർ എന്നിവരും ചേർന്ന് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു. തൃക്കരിപ്പൂർ മണ്ഡലം കെഎംസിസി പ്രസിഡന്റ് അബ്ദുൽ സലാം, സെക്രട്ടറി ഹാറൂൺ, ട്രഷറർ റഫീക്ക്, പ്രോഗ്രാം കൺവീനർ ഖലീഫ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. ഇസ്മായിൽ, റിയാസ്, നിസാം മാവിലാടം, ഷബീർ, സുലൈമാൻ കുട്ടി, മൂസാൻ, ഷെരീഫ് എന്നിവരും പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു.
പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ കുടുംബങ്ങൾക്ക് ഒത്തുകൂടാനും പരസ്പര സ്‌നേഹവും സന്തോഷവും പങ്കുവെക്കാനുമുള്ള ഒരു വേദിയാണ് 'ഹൃദയപൂർവ്വം തൃക്കരിപ്പൂർ' ഫാമിലി ഫെസ്റ്റ്. പ്രവാസലോകത്ത് കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും ബന്ധങ്ങൾ കൂടുതൽ ഊട്ടിയുറപ്പിക്കാൻ ഇത്തരം പരിപാടികൾ സഹായകമാവുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
അടുത്ത വര്ഷം ജനുവരി 15-നാണ് പരിപാടി. പ്രവാസികളായ കുടുംബങ്ങൾക്കും കുട്ടികൾക്കുമായി വിവിധ കലാപരിപാടികളും ഓൺലൈൻ പരിപാടികളും ഈ ഫാമിലി ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

To advertise here,