
മസ്കറ്റ്: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ മൊർത്ത് മറിയം വനിതാ സമാജത്തിന്റെ 47-ആം വാർഷികാഘോഷങൾ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. റൂവി സെന്റ് തോമസ് ചർച്ചിൽ നടന്ന പൊതു സമ്മേളനത്തിൽ സംസ്ഥാന നിയമസഭാംഗം ചാണ്ടി ഉമ്മൻ എം.എൽ.എ. മുഖ്യാതിഥിയായിരുന്നു. നമ്മുടെ നാടിന്റെ സമ്പദ് വ്യസ്ഥയിലും വികസനത്തിലും നിർണ്ണായകമായ പങ്ക് വഹിക്കുകയും ഏതൊരു അടിയന്തിര ഘട്ടത്തിലും നാടിനെ ചേർത്ത് പിടിക്കുകയും ചെയ്യുന്നവനാണ് പ്രവാസി സമൂഹമെന്ന് അദ്ദേഹം അനുസ്മരിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവരുടെ ക്ഷേമത്തിനും പുനഃരധിവാസത്തിനായി കൂടുതൽ കാര്യക്ഷമമായ പദ്ധതികൾക്കായി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചാണ്ടി ഉമ്മൻ എം. എൽ. എ. നേതൃത്വം നൽകുന്ന ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഒമാനിലെ പ്രവാസി സംരംഭകനും എം. ജി. എം ഗ്രൂപ്പ് ചെയർമാനുമായ ഡോ. ഗീവർഗീസ് യോഹന്നാൻ നേതൃത്വം നൽകുന്ന കേരളത്തിലെ പ്രമുഖ എം. ജി. എം. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പാക്കുന്ന 'വിദ്യാകിരൺ' പദ്ധതിയുടെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.
ഇടവക വികാരി ഫാ. തോമസ് ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മൊർത്ത് മറിയം അഖില മലങ്കര പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ദീയസ്കോറസ് മെത്രാപ്പോലീത്താ, അഹമ്മദാബാദ് ഭദ്രാസനാധിപൻ ഡോ . ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്താ, കേന്ദ്ര സെക്രട്ടറി പ്രൊഫ. മേരി മാത്യു, എന്നിവരുടെ ആശംസാ സന്ദേശം സംപ്രേഷണം ചെയ്തു. അസ്സോസിയേറ്റ് വികാരി ഫാ. ലിജു തോമസ് സഭാ മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളായ ഡോ. ഗീവർഗീസ് യോഹന്നാൻ, അഡ്വ. എബ്രഹാം മാത്യു, ഇടവക ട്രസ്റ്റി തോമസ് ജോൺ, മുൻ ട്രസ്റ്റി ജോൺ പി. ലൂക്ക്, വനിതാ സമാജം നിലവിലെ സെക്രട്ടറി സൗമ്യാ ബിജു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .
2025-26 വർഷത്തെ സെക്രട്ടറി റൂബി ഷാജി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറാർ ആനി വർഗീസ് സ്വാഗതവും പ്രോഗ്രാം കൺവീനർ സിനോബി ഉലഹന്നാൻ നന്ദിയും പറഞ്ഞു. കഴിഞ്ഞ പ്രവർത്തന വർഷം നടത്തപ്പെട്ട മത്സര പരീക്ഷകളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടത്തി. ഇടവകയിലെ വിവിധ ആത്മീയ സംഘടനകളുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി. പരിപാടിയുടെ ഭാഗമായി സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
Published: 27 Oct 2026, 09:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented