സലാല: സലാല കെ.എം.സി.സി. കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇ. അഹമ്മദ് അനുസ്മരണ സംഗമം സംഘടിപ്പിച്ചു. അബ്ദുൽ സലാം ഹാജി ഉദ്ഘാടനം ചെയ്തു. വി. നാസർ മുഖ്യപ്രഭാഷണം നടത്തി. ഇ. അഹമ്മദിന്റെ രാഷ്ട്രീയ ജീവിതവും പൊതുപ്രവർത്തന രംഗത്തെ സംഭാവനകളും അദ്ദേഹം അനുസ്മരിച്ചു. മുഖ്യാതിഥി നാസറിന് മൊമെന്റോ കേന്ദ്ര കമ്മിറ്റി ചെയർമാൻ നാസർ പെരിങ്ങത്തൂർ കൈമാറി.

To advertise here,

അബ്ദുൽ ഹമീദ് ഫൈസി പ്രാർഥനയ്ക്ക് നേതൃത്വം നൽകി. നാസർ പെരിങ്ങത്തൂർ, റഷീദ് കൽപ്പറ്റ, സൈഫു തലശ്ശേരി, റഹീം താനാളൂർ, നൗഫൽ കായക്കൊടി എന്നിവർ ആശംസകൾ നേർന്നു. സാലിഹ് തലശ്ശേരി അധ്യക്ഷത വഹിച്ചു. അബ്ദുൽ റസാഖ് സ്വാഗതവും മുസ്തഫ മുണ്ടേരി നന്ദിയും പറഞ്ഞു. റഈസ് ശിവപുരം, മൊയ്ദു സി.പി., നൂറുദ്ദീൻ കൈതേരി റഹീം തലശ്ശേരി എന്നിവർ പരിപാടി നിയന്ത്രിച്ചു