മസ്കറ്റ്: മസ്കറ്റിൽ അരങ്ങേറുന്ന പ്രശസ്ത മെന്റലിസ്റ്റ് അനന്തുവിന്റെ ‘ദി സീക്രട്ട് ലെറ്റർ’ എന്ന മെന്റലിസം ഷോയുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം നടന്നു. അൽ ഖുവൈറിലെ ഇംപീരിയൽ കിച്ചൻ സ്റ്റാർലൈറ്റ് ബാങ്ക്വറ്റ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ സംഘാടക സമിതി അംഗങ്ങളും സാമൂഹിക, സാംസ്കാരിക, വ്യവസായ രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.

To advertise here,

ഡിസംബർ 18-ന് മസ്കറ്റിലെ റൂവിയിലുള്ള അൽ ഫലാജ് ഹോട്ടലിലെ ഗ്രാൻഡ് സ്ഫിയർ ഹാളിലാണ് പരിപാടി അരങ്ങേറുന്നത്. മനസ്സിന്റെ നിഗൂഢതകളും ചിന്തകളുടെ വിസ്മയലോകവും മെന്റലിസത്തിന്റെ വ്യത്യസ്തമായ അവതരണശൈലിയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന പരിപാടിയായിരിക്കും ‘ദി സീക്രട്ട് ലെറ്റർ’ എന്ന് സംഘാടകർ അറിയിച്ചു.

പോസ്റ്റർ പ്രകാശനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംഘാടക സമിതി അംഗങ്ങളായ അനീഷ് ചന്ദ്രൻ, അൽ അമാനി ടി.വി.ആർ. ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ രതീഷ് രാജൻ, ട്രാവൽ ഡയറീസ് മാനേജിങ് ഡയറക്ടർ ശ്രീധു നായർ, അൽ അൻസാബ് ബേക്കറി മാനേജിങ് ഡയറക്ടർ അനിൽ കുമാർ, അൽ അൻസാബ് മോഡേൺ ബേക്കറി മാനേജിങ് ഡയറക്ടർ പിങ്കു അനിൽ, സജിത വിനോദ്, ഗൾഫ് ലൈൻ എക്സ്പ്രസിലെ ഗണേഷ് ബാബു, ഫയർകെയർ സേഫ്റ്റി ആൻഡ് സൊല്യൂഷൻസ് മാനേജിങ് ഡയറക്ടർ ഷിനോജ് എന്നിവർ സംസാരിച്ചു.

തുടർന്ന് ഡോ. രാജശ്രീ, സബിത ലിജോ അലക്സ് എന്നിവർ മെന്റലിസം ഷോയുടെ പ്രത്യേകതകളെക്കുറിച്ചും പരിപാടിയുടെ അവതരണരീതിയെക്കുറിച്ചും വിശദീകരിച്ചു.

ഒമാനിലെ കലാസാംസ്കാരിക രംഗത്ത് വ്യത്യസ്തമായൊരു അനുഭവം സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മെന്റലിസ്റ്റ് അനന്തുവിന്റെ ‘ദി സീക്രട്ട് ലെറ്റർ’ മസ്കറ്റിൽ അവതരിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.