മസ്‌കറ്റ്: ഹരിപ്പാട് കൂട്ടായ്മ മസ്‌കറ്റിന്റെ പതിനൊന്നാമത് വാര്‍ഷികാഘോഷം ''ധ്വനി-2025'' എന്ന പേരില്‍ സംഘടിപ്പിച്ചു.  റുവി അല്‍ഫലജ് ഗ്രാന്റ് ഹാളില്‍ നടന്ന പരിപാടികള്‍ സംഘടനയുടെ ഭരണസമിതി അംഗങ്ങള്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്ന നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിധ്യാഭാസ സഹായം നല്‍കുന്ന വിദ്യാദീപം പദ്ധതിയുടെ പ്രഖ്യാപനം നടന്നു. സംഘടനയിലെ അംഗങ്ങളുടെ കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തി വരുന്ന മെറിറ്റോറിയസ് അവാര്‍ഡും ചടങ്ങില്‍ സമ്മാനിച്ചു. 

To advertise here,

പത്താം ക്ലാസ്സില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പ്രണയ് പ്രേംജിത് (സിബിഎസ്‌സി) അഭിനയ കൃഷ്ണ (കേരള സിലബസ്) എന്നിവര്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു. രക്ഷാധികാരി രാജന്‍ ചെറുമനശ്ശേരില്‍, പ്രസിഡന്റ് സാബു പരിപ്രയില്‍, സെക്രട്ടറി അനില്‍ ലക്ഷ്മണന്‍, വൈസ് പ്രസിഡന്റ് രാജേഷ് നായര്‍, ജോയിന്റ് സെക്രട്ടറി ഉമേഷ് കരുവാറ്റ, ട്രഷറര്‍ സജി ജോര്‍ജ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വിജയ് മാധവ്, വനിതാ കോര്‍ഡിനേറ്റര്‍ മഞ്ജു ഗോപകുമാര്‍ എന്നിവര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ഗായിക ജ്യോത്സ്‌ന നയിച്ച ലൈവ് മ്യൂസിക്കല്‍ ബാന്‍ഡ് അരങ്ങേറി.