ബാള്‍ട്ടിമോര്‍: ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ ദശാബ്ദി ആഘോഷം ജൂണ്‍ 16 ഞായറാഴ്ച ബാള്‍ട്ടിമോറില്‍ ഔദ്യോഗികമായി ആഘോഷിച്ചു.

To advertise here,

ദിവ്യബലിക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചത് ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ ജോയ് ആലപ്പാട്ടാണ്. മുന്‍ മെത്രാന്‍ ജേക്കബ് അങ്ങാടിയത്ത്, ത്യശുര്‍ അതിരൂപതയുടെ സഹായ മെത്രാന്‍ മാര്‍ ടോണി നിലങ്കാവില്‍, ഫാ.മെല്‍വിന്‍ പോള്‍, ഫാ.ബെന്നി തടത്തില്‍, ഫാ.ജെയ്‌സ്‌മോന്‍ ഫ്രാന്‍സീസ്, ഫാ.വില്‍സണ്‍ കണ്ടങ്കരി എന്നിവര്‍ സഹകാര്‍മ്മികരായി പരിശുദ്ധ കുര്‍ബാനയില്‍ പങ്കു ചേര്‍ന്നു. 

വിശുദ്ധ കുര്‍ബാനക്കു ശേഷം എല്ലാവര്‍ക്കും ഉച്ചഭക്ഷണം ഒരുക്കിയിരുന്നു തുടര്‍ന്ന് നടന്ന പൊതുയോഗത്തിനും കലാപരിപാടികള്‍ക്കും വേണ്ടി മൗണ്ട് സെന്റ് ജോസഫ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഒന്നിച്ചു കൂടി. ഇടവക വികാരി ഫാ.വില്‍സണ്‍ ആന്റണി കണ്ടങ്കരി വിശിഷ്ട അതിഥികള്‍ക്കും സദസില്‍ സന്നിഹിതരായവര്‍ക്കും സ്വാഗതം ആശംസിച്ചു. ഷിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് ഉദ്ഘാടന കര്‍മ്മം നടത്തുകയും അതിനുശേഷം ആഘോഷത്തിന്റെ ഭാഗമായ തിരിതെളിക്കല്‍ കര്‍മ്മം പിതാക്കന്മാര്‍, ഇടവക വികാരി, കൈക്കാരന്മാര്‍ എന്നിവര്‍ ഒന്നിച്ച് നിര്‍വഹിച്ചു.
മുന്‍ മെത്രാന്‍ ജേക്കബ് അങ്ങാടിയത്ത് അധ്യക്ഷ പ്രസംഗം, മുഖ്യപ്രഭാഷണം ത്രിശൂര്‍ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ നിര്‍വഹിച്ചു. ബാള്‍ട്ടിമോര്‍ മാര്‍ത്തോമാ പള്ളി വികാരി ഷെറിന്‍ ടോം മാത്യു, ഫാ.മെല്‍വിന്‍ പോള്‍ മംഗലത്ത് എന്നിവര്‍ അനുഗ്രഹ പ്രസംഗം നടത്തി. ഇടവകയുടെ ഒരു ചരിത്ര പ്രതിഫലനം എപ്പാര്‍ക്കിയല്‍ കാത്തിക്കല്‍ കൗണ്‍സില്‍ സെക്രട്ടറിയും അതുപോലെ ചെറുപുഷ്പം മിഷ്യന്‍ ലീഗ് ഡയസീന്‍ ജനറല്‍ സെക്രട്ടറിയുമായ ടിസണ്‍ തോമസ് വായിച്ചു. പിന്നീട് മുന്‍കാല കൈക്കാരന്മാര്‍, നിലവിലുള്ള കൈക്കാരന്മാര്‍, സി.സി.ഡി ഡയറക്റ്റര്‍, കോര്‍ഡിനേറ്റേഴ്‌സ് എന്നിവര്‍ക്ക് ഫലകം കൊടുത്ത് ആദരിച്ചു.

പൊതുയോഗത്തിനു ശേഷം കൈക്കാരന്‍ സിബിച്ചന്‍ കൊണത്താപ്പള്ളി വിശിഷ്ടാതിഥികള്‍ക്കും ഈ പരിപാടിയുടെ വിജയത്തിനു വേണ്ടി ഒരു വര്‍ഷത്തോളം കഠിനാധ്വാനം ചെയ്ത സിസ്‌റ്റേഴ്‌സ്, വിവിധ തരം കമ്മിറ്റികള്‍, ഇളം തലമുറകള്‍ ഇവരുടെ എല്ലാം മേല്‍നോട്ടം വഹിച്ച ഇടവക വികാരി ഫാ.വില്‍സണ്‍ കണ്ടങ്കരി, കൈക്കാരന്മരായ ജോഷി വടക്കന്‍, ബാബു പ്ലാത്തോട്ടം, ആല്‍വിന്‍ ജോയ് പരിക്കാപ്പള്ളി എന്നിവര്‍ക്ക് നന്ദി രേഖപ്പെടുത്തി. മുതിര്‍ന്നവരും കുട്ടികളും വിവിധ കലാപരിപാടികള്‍, വാദ്യമേളം എന്നിവ അവതരിപ്പിച്ചു. 

വാര്‍ത്തയും ഫോട്ടോയും : ലാലി ജോസഫ്