ദോഹ: അഷ്‌റഫ് നാമധാരികളുടെ കരുണയുടെ കൂട്ടായ്മയായ 'അഷ്‌റഫ് കൂട്ടായ്മ' ഖത്തര്‍ ഘടകം അഞ്ചാം വാര്‍ഷികം ആഘോഷിച്ചു. ഫെബ്രുവരി 13 ന് വൈകീട്ട് 7 മണിക്ക് ഐ.സി.സി. അശോക ഹാളില്‍ വെച്ച് ഖത്തര്‍ അഷ്‌റഫ് കൂട്ടായ്മയുടെ അഞ്ചാം വാര്‍ഷികം യൂഎഇയിലെ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഷ്‌റഫ് അമ്പലത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി അഷ്‌റഫ് ചെമ്മാപ്പിള്ളി സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രക്ഷാധികാരി അഷ്‌റഫ് മൊയ്തു, ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠന്‍, ഖത്തര്‍ കെഎംസിസി പ്രസിഡന്റ് ഡോ.അബ്ദുല്‍ സമദ്, സഫ വാട്ടര്‍ എം.ഡി.അഷ്‌റഫ്, ഇന്റര്‍ ടെക് സി.ഒ.ഒ അഷ്‌റഫ്, എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
ഖത്തറിലെ ബിസിനസ് രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച അഷ്‌റഫ് സഫ വാട്ടര്‍, ഗ്രാന്റ് മാള്‍ എം.ഡി. അഷ്‌റഫ്, ഇന്റര്‍ടെക് സി.ഒ. ഒ. അഷ്‌റഫ്, ഡി. എച്ച് ഈ സി കാര്‍ഗോ എം ഡി സിദ്ധീഖ് മുഹമ്മദ് എന്നിവരെ ആദരിച്ചു. ഗായകനായ യൂസഫ് കാരക്കാടിന്റെ നേതൃത്വത്തിലുള്ള ഗാനമേള, ഒപ്പന, കോല്‍ക്കളി എന്നിവയും അരങ്ങേറി.
അഷ്‌റഫ് ഹരിപ്പാട്, അഷ്‌റഫ് വടക്കാഞ്ചേരി, അഷ്‌റഫ് ആലുങ്ങല്‍, അഷ്‌റഫ് തിരുവത്ര, അഷ്‌റഫ് ഹാപ്പി ബേബി, അഷ്‌റഫ് നാട്ടിക, അഷ്‌റഫ് ഫാര്‍മ്മസി, അഷ്‌റഫ്, അഷ്‌റഫ് മമ്പാട്, അഷ്‌റഫ് കെ.എച്ച്, അഷ്‌റഫ് ഓമശ്ശേരി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അഷ്‌റഫ് ഉക്കയില്‍ നന്ദി പറഞ്ഞു.
Content Highlights: anniversary celebration
Published: 19 Feb 2024, 03:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented