മസ്‌കറ്റ്: ഒമാനിലെ ബിസിനസ് പ്രമുഖർ, സംരംഭകർ, പ്രൊഫഷണലുകൾ, കലാ- സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവരെ ഒരേ വേദിയിൽ അണിനിരത്തി സംഘടിപ്പിക്കുന്ന ദി എസ്‌കേപ്- കണക്ടിങ് സോൾസ് ഒക്ടോബർ 16-ന് മസ്‌കറ്റ് അൽ- ഖുവൈറിലെ ഇന്റർസിറ്റി ഹോട്ടലിൽ അരങ്ങേറും. BACKSTAGE.OM - കളക്ടീവ് ഒമാന്റെ നേതൃത്വത്തിലാണ് ഈ വിപുലമായ സംഗമം ഒരുക്കിയിരിക്കുന്നത്.
ബിസിനസ് നെറ്റ്വർക്കിങ്, സൗഹൃദ സംഗമം, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കൽ, സംഗീതവിരുന്ന്, ഔദ്യോഗിക ഡിന്നർ എന്നിവ സമന്വയിപ്പിച്ചാണ് പരിപാടി. പതിവ് ഔദ്യോഗിക തിരക്കുകളിൽനിന്ന് മാറി, തികച്ചും സൗഹൃദപരമായ അന്തരീക്ഷത്തിൽ പുതിയ ബന്ധങ്ങൾ രൂപപ്പെടുത്താനും നൂതന ആശയങ്ങൾ പങ്കുവെക്കാനും ബിസിനസ് സഹകരണങ്ങൾക്ക് വഴിയൊരുക്കാനും വേദി വഴിയൊരുക്കും. ഒമാനിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരും നിക്ഷേപകരും സാമൂഹിക പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരിക്കും.
സന്ധ്യയെ കൂടുതൽ മനോഹരമാക്കാൻ വൈവിധ്യമാർന്ന സംഗീത പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. റാസാ- ബീഗം അവതരിപ്പിക്കുന്ന ഗസൽ സംഗീതവിരുന്നും, തുടർന്ന് ഇർഫാൻ- ജാവേദ് അസ്ലം അവതരിപ്പിക്കുന്ന മെഹ്ഫിൽ ഇ- സമയും സംഗീതാസ്വാദകർക്ക് തികച്ചും വേറിട്ട ഒരു അനുഭവം സമ്മാനിക്കും.
ഒമാനിലെ ബിസിനസ്- സാമൂഹിക മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തിത്വങ്ങളെയും മാതൃകാപരമായ നേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെയും ചടങ്ങിൽ പ്രത്യേകമായി ആദരിക്കും. ഷജിത്ത്, ആരിഫ് എന്നിവരും, സ്‌പോൺസർമാരുടെ പ്രതിനിധികളായ വാസ്, ഷൈറ, സാബിർ, റിയാസ് മുഹമ്മദ്, നജീബ് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു. ഒമാനിലെ പ്രവാസി ബിസിനസ് സമൂഹത്തിനും കലാ- സാംസ്‌കാരിക രംഗത്തിനും ഒരുപോലെ മുതൽക്കൂട്ടാകുന്ന ഈ സംഗമം പുതിയ സൗഹൃദങ്ങളും വ്യവസായ ബന്ധങ്ങളും രൂപപ്പെടുത്തുന്ന ചരിത്രസംഭവമായി മാറുമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
Content Highlights: The Escape event connecting business and culture takes place in Muscat on October 16
Published: 08 Oct 2026, 04:53 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented