തിരുവനന്തപുരം: സര്‍ക്കാരിന്റെ നാലാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന നാലു മേഖലായോഗങ്ങള്‍ക്ക് 40 ലക്ഷം രൂപയനുവദിച്ചു. തിരുവനന്തപുരം, കോട്ടയം, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യോഗങ്ങള്‍.

To advertise here,

ഒരു യോഗത്തിന് പത്തുലക്ഷം എന്ന നിരക്കിലാണ്. വാര്‍ഷികാഘോഷങ്ങള്‍ക്കായി മുന്‍പ് അനുവദിച്ച തുകയ്ക്കു പുറമെയാണിത്.

വികസനപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും തടസ്സങ്ങളുണ്ടെങ്കില്‍ പരിഹരിക്കാനുമാണ് യോഗങ്ങളെന്നാണ് ഔദ്യോഗിക വിശദീകരണം.