ഹൂസ്റ്റണ്‍: ടെക്‌സാസ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ്ബിന്റെ (TISA Club) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സീസണ്‍ 4 അന്താരാഷ്ട്ര വടംവലി ചരിത്രസംഭവമാക്കാന്‍ ഹൂസ്റ്റണ്‍ നഗരം ഒരുങ്ങുമ്പോള്‍ .മേയര്‍ റോബിന്‍ ഇലക്കാട്ട് അഡൈ്വസറി ചെയര്‍മാനായി ടിസാക് കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചു.
കലാകായികാസ്വാദകന്‍ കൂടിയായ മലയാളികളുടെ അഭിമാനം മിസ്സോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ടിനോടൊപ്പം ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക കായിക രംഗത്തെ പ്രമുഖരടങ്ങിയ ടിസാക് ടീമാണ് വടംവലി മത്സരത്തിന്റെ അണിയറയിലുള്ളത്.
നിരവധി വടംവലി മത്സരങ്ങള്‍ നടത്തി പരിചയസമ്പന്നരായ ചാക്കോച്ചന്‍ മേടയില്‍, ലൂക്ക് കിഴക്കെപുറത്ത് എന്നിവരാണ് ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍മാര്‍. ഡാനി വി രാജു (പ്രസിഡന്റ്), ജിജോ കരോട്ട് മുണ്ടക്കല്‍ (സെക്രട്ടറി), റിമല്‍ തോമസ് (ട്രഷറര്‍), ജിജു കുളങ്ങര (പിആര്‍ഒ) ജോയ് തയ്യില്‍ (വൈസ് പ്രസിഡന്റ്), മാത്യുസ് കറുകക്കളം (ജോയിന്റ് സെക്രട്ടറി), ഫിലിപ്പ് ചോരത്ത് (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി എപ്പിസെന്ററില്‍ ഓഗസ്റ്റ് 9 ന് ശനിയാഴ്ചയാണ് മത്സരം. രാവിലെ മുതല്‍ വൈകീട്ട് വരെ നടക്കുന്ന വടംവലി അമേരിക്കയിലെ പ്രഥമ ഇന്‍ഡോര്‍ വടംവലിയായി ചരിത്രത്തില്‍ സ്ഥാനം പിടിക്കുമെന്ന് അഡൈ്വസറി ചെയര്‍മാന്‍ റോബിന്‍ ഇലക്കാട്ട് പറഞ്ഞു.
യുഎസ്എ, കാനഡ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നിരവധി ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. വിജയികള്‍ക്കും പങ്കെടുക്കുന്നവര്‍ക്കും ക്യാഷ് അവാര്‍ഡുകള്‍ നല്‍കുന്ന ഈ വന്‍ പരിപാടിക്ക് രണ്ടു ലക്ഷത്തി അമ്പതിനായിരം ഡോളറാണ് ബഡ്ജറ്റ് ചെയ്തിരിക്കുന്നതെന്ന് പിആര്‍ഒ ജിജു കുളങ്ങര പറഞ്ഞു.
പ്രസിഡന്റ് ഡാനി രാജുവിന്റെ നേതൃത്വത്തില്‍ 35 ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അടങ്ങുന്ന ടിസാക് ഹൂസ്റ്റണിലെ നിരവധി ജീവ കാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കും നേതൃത്വം നല്‍കി വരുന്നു.
വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി
Content Highlights: tisac international tug of war competition
Published: 29 Jul 2025, 12:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented