ഡബ്ലിന്‍: ടിഐഐഎംഎസിന്റെ ആഭിമുഖ്യത്തില്‍ അയര്‍ലന്‍ഡില്‍ ആദ്യമായി അന്താരാഷ്ട്ര വടംവലി മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 25 ന് ഡബ്ലിനിലെ നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ഇന്‍ഡോര്‍ അരീനയിലാണ് പത്തോളം വിദേശ ടീമുകള്‍ കൂടി അണിനിരക്കുന്ന പോരാട്ടം.

To advertise here,

അരെ വാ ഫര്‍ണിച്ചര്‍ നല്‍കുന്ന 4000 യൂറോയും സ്വര്‍ണ്ണക്കപ്പുമാണ് ഒന്നാം സമ്മാനം. ജോമോന്‍ തൊടുകന്റെ നേതൃത്വത്തില്‍ നോര്‍ത്ത് അമേരിക്കന്‍ ചാമ്പ്യന്മാരായ പോരാളികള്‍ക്കു പുറമെ യുകെ, മാള്‍ട്ട, ജര്‍മ്മനി, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചാമ്പ്യന്‍ ടീമുകളും മാറ്റുരയ്ക്കും. കൂടാതെ കാണികള്‍ക്കായി അയര്‍ലന്‍ഡിലെ പ്രൊഫഷണല്‍ ടീമുകളുടെ വാശിയേറിയ മത്സരങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

രണ്ടാം സമ്മാനം 2000 യൂറോ (സ്പോണ്‍സര്‍ പിങ്ക് സോള്‍ട്ട് ഇന്ത്യന്‍ റസ്റ്റോറന്റ് ബ്രേ), മൂന്നാം സമ്മാനം 1000 യൂറോ (സ്പോണ്‍സര്‍ ബ്ലൈന്‍ഡ്സ് ഗാലറി), നാലാം സമ്മാനം 500 യൂറോ (സ്പോണ്‍സര്‍ ഫിനാന്‍സ് സൊല്യൂഷന്‍സ്), 5 മുതല്‍ 8 വരെ സ്ഥാനക്കാര്‍ക്ക് 100 യൂറോ വീതമാണ് സമ്മാനം.