
കൊച്ചി: ആവേശത്തിരയിളക്കിയ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുക്കം വിജയഭേരി മുഴക്കി കവിത വെങ്ങാട്. മാതൃഭൂമി ഡോട്ട് കോം സംഘടിപ്പിച്ച നാലാമത് അഖില കേരളാ വടംവലി മത്സരത്തിലാണ് കവിത വെങ്ങാട് ജേതാക്കളായത്. തുടർച്ചയായ രണ്ടാം തവണയാണ് കവിത വെങ്ങാട് ജേതാക്കളാക്കുന്നത്. ഫൈനലിൽ യുവധാര പൗണ്ട് ടീമിനെയാണ് കീഴടക്കിയത്. ജേതാക്കൾക്ക് 30,000 രൂപയും റണ്ണറപ്പിന് 20,000 രൂപയുമാണ് സമ്മാനം.
കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ടിലാണ് കേരളത്തിലെ പ്രമുഖ 16 ടീമുകൾ കൊമ്പുകോർത്തത്. നാല് പൂളുകളിലായി ടീമുകളെ തരംതിരിച്ചായിരുന്നു മത്സരം. പൂൾ എയിലെ ചാമ്പ്യൻമാരായാണ് കവിത വെങ്ങാട് ക്വാർട്ടറിലേക്ക് മുന്നേറിയത്. മഹാദേവ തിരുവാലൂർ പൂൾ എയിലെ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടർ ടിക്കറ്റെടുത്തു. പൂൾ ബിയിൽ നിന്ന് ഒന്നാമതായി യുവധാര പൗണ്ടും രണ്ടാമതായി ജനശക്തി വടശ്ശേരിപ്പുറവും അടുത്ത റൗണ്ടിലെത്തി. പൂൾ സിയിൽ റെഡ് കിങ്സ് ഒന്നാമതെത്തിയപ്പോൾ അലൈൻസ് എളമക്കര രണ്ടാമതായി. പൂൾ ഡിയിൽ ജാസ് വണ്ടൂർ ഒന്നാമതായും റോയൽ സെവൻസ് രണ്ടാമതായും ക്വാർട്ടറിലെത്തി.
ക്വാർട്ടർ മത്സരങ്ങളിൽ ജനശക്തിയെ പരാജയപ്പെടുത്തി കവിത വെങ്ങാടും റോയൽ സെവൻസ് ടീമിനെ പരാജയപ്പെടുത്തി റെഡ് കിങ്സും സെമിയിലെത്തി. മറ്റ് ക്വാർട്ടർ മത്സരങ്ങളിൽ മഹാദേവയെ വീഴ്ത്തി യുവധാര പൗണ്ടും അലൈസൻസിനെ തോൽപ്പിച്ച് ജാസ് വണ്ടൂരും സെമിയിൽ പ്രവേശിച്ചു. സെമിയിൽ ജാസ് വണ്ടൂരിനെ കീഴടക്കി യുവധാര ഫൈനലിലേക്ക് മുന്നേറി. എന്നാൽ രണ്ടാം സെമിയിൽ താരങ്ങൾക്ക് പരിക്കേറ്റതോടെ റെഡ് കിങ്സ് മത്സരത്തിൽ നിന്ന് പിന്മാറി. അതോടെ കവിത വെങ്ങാട് നേരിട്ട് ഫൈനലിലെത്തി. കലാശപ്പോരിൽ യുവധാരയെ മറികടന്ന് കവിത വെങ്ങാട് ജേതാക്കളായി. ജാസ് വണ്ടൂർ മൂന്നാം സ്ഥാനത്തോടെയും റെഡ് കിങ്സ് കരിയോട് നാലാം സ്ഥാനക്കാരായും മടങ്ങി.
മൂന്നും നാലും സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് യഥാക്രമം 15,000 രൂപ 10,000 രൂപയുമാണ് സമ്മാനം. അഞ്ച് മുതൽ എട്ട് വരെയുള്ള സ്ഥാനങ്ങൾ നേടുന്ന നാല് ടീമുകൾക്ക് 5,000 രൂപ വീതം ലഭിക്കും. എറണാകുളം ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷനാണ് മൽസരം നിയന്ത്രിച്ചത്. മാതൃഭൂമി ഓൺലൈൻ ചീഫ് സബ് എഡിറ്റർമാരായ റെജി പി. ജോർജ്, മനു കുര്യൻ, ലീഡ് ഡിജിറ്റൽ മീഡിയ സൊല്യൂഷൻസ് ദീപ്തി എസ് പിള്ളൈ, ഹെഡ് മീഡിയ സൊല്യൂഷൻസ് നവീൻ ശ്രീനിവാസൻഎന്നിവർ ചേർന്ന് ജേതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജോയ്ആലുക്കാസ്, റോയൽ എൻഫീൽഡ്, ലുലു കണക്ട്, ബോഷ് എന്നിവരാണ് മാതൃഭൂമി ഡോട്ട് കോം അഖില കേരള വടംവലി മൽസരത്തിന്റെ പവേർഡ് ബൈ സ്പോൺസർമാർ.
Content Highlights: Kavitha Vengad won the 4th Mathrubhumi All Kerala Tug of War Championship for the second consecutive time., Defeated Yuvadhara Pound in the final match held at Kaloor Jawaharlal Nehru International Stadium., 16 leading teams from Kerala participated across four pools
Published: 13 Aug 2026, 10:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented