ഡബ്ലിൻ : അയർലൻഡിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ ചക്കുവരയ്ക്കൽ സ്വദേശി ഷാൻ മാത്യു (39) നെയാണ് കൗണ്ടി മയോയിലെ കാസിൽബാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടിലായിരുന്ന ഭാര്യ ഫോൺ വിളിച്ചപ്പോൾ കിട്ടാതെ വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാനിന്റെ മൃതദേഹം കണ്ടെത്തിയത്.
കൊല്ലം, കൊട്ടാരക്കര, ചക്കുവരയ്ക്കൽ, കവലയിൽപുത്തൻവീട് ഡി. മാത്യുവിന്റെയും മറിയാമ്മയുടെയും മകനാണ്. ഭാര്യ ദീപ്തി. സംസ്‌കാരം ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിൽ.
ഷാൻ മാത്യുവിന്റെ നിര്യാണത്തിൽ യാക്കോബായ സഭയുടെ അയർലൻഡ് ഭദ്രാസനാധിപൻ മോർ അലക്‌സന്ത്രയോസ് തോമസ് മെത്രാപ്പോലീത്ത പാത്രിയാർക്കൽ വികാരിയേറ്റിന്റെ അനുശോചനം അറിയിച്ചു. കാസിൽബാറിലെ മലയാളി കൂട്ടായ്മയിൽ സജീവമായിരുന്ന ഷാനിന്റെ വേർപാടിൽ മയോ മലയാളി അസോസിയേഷൻ ദു:ഖം രേഖപ്പെടുത്തി.
Content Highlights: 39-year-old Kollam native Shan Mathew found dead in Castlebar, County Mayo, Ireland., Wife discovered the tragedy after he failed to answer phone calls from Kerala., Local Malayali Association and Church leaders expressed profound condolences.
Published: 10 Sept 2026, 10:57 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented