പുതുപ്പള്ളിയില്‍ വടംവലിയുടെ ആവേശം: വടംവലിച്ച് ചാണ്ടി ഉമ്മനും, തൃശൂര്‍ യുവതാര പൗണ്ട് ജേതാക്കള്‍
മാതൃഭൂമിയും ഉമ്മന്‍ചാണ്ടി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച വടംവലി മത്സരം പുതുപ്പള്ളിയില്‍ നടന്നു. ചാണ്ടി ഉമ്മന്‍ എം.എല്‍.എ വടം വലിച്ചു കൊണ്ട് മത്സരം ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളില്‍ നിന്നും പതിനാറ് ടീമുകള്‍ പങ്കെടുത്തു. മത്സരത്തില്‍ തൃശൂര്‍ യുവതാര പൗണ്ട് ഒന്നാം സ്ഥാനം നേടി. പുണ്യാളന്‍ കോഴിക്കോട്, പാലക്കാട് ഷാഡോസ് എന്നിവര്‍ രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കി. 33,333 രൂപയായിരുന്നു ഒന്നാം സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്ക് 22,222 രൂപയും മൂന്നാമതെത്തുന്നവര്‍ക്ക് 11,111 രൂപയും സമ്മാനം നല്‍കി.
In short: 16 teams competed in the exciting tug-of-war event organized by Mathrubhumi and the Oommen Chandy Foundation in Puthuppally. Chandy Oommen MLA inaugurated.
Content Highlights: Tug of war event at Puthuppally.
Published: 03 Sept 2025, 07:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented