മനാമ: കേരള കാത്തലിക് അസോസിയേഷന്‍ (കെ.സി.എ), 'ഓണം പൊന്നോണം 2025' ഓണാഘോഷ പരിപാടികളുടെ ഭാഗമായി വടംവലി മത്സരം സംഘടിപ്പിച്ചു. പതിമൂന്നോളം ടീമുകള്‍ പങ്കെടുത്ത ആവേശകരമായ മത്സരത്തില്‍ ആര്യന്‍സ് എ ടീം വിജയികളും ആര്യന്‍സ് ബി ടീം രണ്ടാം സ്ഥാനക്കാരുമായി.

To advertise here,

 

വനിതകളുടെ വടം വലി മത്സരത്തില്‍ കണ്ണൂര്‍ സംഘം ബഹ്‌റൈന്‍ ടീം ഒന്നാം സ്ഥാനം നേടി. സെവന്‍ സ്റ്റാര്‍സ് ബഹ്‌റൈന്‍ ടീം ഫസ്റ്റ് റണ്ണേഴ്‌സ് അപ്പായി. ഓണം കമ്മിറ്റി ചെയര്‍മാന്‍ റോയ് സി ആന്റണി, വൈസ് ചെയര്‍മാന്‍ തോമസ് ജോണ്‍, വടംവലി കണ്‍വീനര്‍ ജോബി ജോര്‍ജ്, റോയ് ജോസഫ്, റൈസണ്‍ മാത്യു, സിജി ഫിലിപ്പ്, ഷമീര്‍, ജോയല്‍ ജോസ്, മനോജ് മാത്യു, ജോര്‍ജ് സെബാസ്റ്റ്യന്‍, മാത്യു യോഹന്നാന്‍, അശ്വിന്‍, നിതിന്‍ കക്കഞ്ചേരി, ലോഞ്ച് സെക്രട്ടറി ജിന്‍സ് ജോസഫ്, ട്രഷറര്‍ നിക്‌സണ്‍ വര്‍ഗീസ്, എന്റര്‍ടെയിന്‍മെന്റ്‌ സെക്രട്ടറി ജിയോ ജോയ്, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി സജി ലൂയിസ്, ലേഡീസ് വിങ് പ്രസിഡന്റ് ഷൈനി നിത്യന്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

തുടര്‍ന്ന് നടന്ന സമ്മാനദാന ചടങ്ങില്‍ കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോണ്‍, ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി, മെമ്പര്‍ഷിപ്പ് സെക്രട്ടറി സേവി മാത്തുണ്ണി, എന്നിവരും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഓണം കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.