ഫ്രിസ്കോ: നോര്‍ത്ത് ഡാലസിലെ വിശുദ്ധ മറിയം ത്രേസ്യാ സീറോ മലബാര്‍ മിഷനില്‍ തിയോളജി ഡിപ്ലോമ ഗ്രാജ്വേറ്റ്സിനെ ആദരിച്ചു. മിഷനില്‍ നിന്നുള്ള കിരണ്‍ ജോര്‍ജ്, ഷീന അന്ന ജോണ്‍ എന്നിവരാണ് രണ്ടു വര്‍ഷത്തെ ദൈവശാസ്ത്ര പഠനത്തില്‍ ഡിപ്ലോമ നേടിയ ബിരുദധാരികള്‍.
ഇരുവരും മിഷനിലെ സജീവ ശുശ്രൂഷകരും മതബോധന അധ്യാപകരുമാണ്. കോട്ടയം വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴില്‍ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലെ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് പഠനസൗകര്യം ഒരുക്കിയത്.
മിഷനില്‍ വിശുദ്ധ കുര്‍ബാനക്ക് ശേഷം നടന്ന അനുമോദന ചടങ്ങില്‍, ബിഷപ്പ് എമരിറ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, മിഷന് ഡയറക്ടര്‍ ഫാ.ജിമ്മി എടക്കുളത്തൂര്‍ കുര്യന് എന്നിവര്‍ ബിരുദധാരികളെ അനുമോദിക്കുകയും ഡിപ്ലോമ സമ്മാനിക്കുകയും ചെയ്തു.
അല്മായര്ക്ക് വേണ്ടി ദൈവശാസ്ത്ര പഠനത്തിന് സൗകര്യം ഒരുക്കിയ ഷിക്കാഗോ രൂപതയേയും വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തെയും മിഷന് ഡയറക്ടര്‍ അഭിനന്ദിച്ചു.
വാര്‍ത്തയും ഫോട്ടോയും : മാര്ട്ടിന് വിലങ്ങോലില്‍
Content Highlights: St. Mary Thresia Syro-Malabar Mission Honors Theology Diploma Graduates
Published: 15 Oct 2025, 01:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented