
നാഷണൽ കൗൺസിൽ ഓഫ് എജുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി.) ഡിപ്ലോമ ഇൻ ഗൈഡൻസ് ആൻഡ് കൗൺസലിങ് (ഡി.സി.ജി.സി) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ആധുനിക സാമൂഹികപശ്ചാത്തലത്തിൽ കുട്ടികൾ നേരിടുന്ന പഠനവൈകല്യങ്ങൾ, വൈകാരിക പ്രശ്നങ്ങൾ, ബിഹേവിയറൽ തടസ്സങ്ങൾ എന്നിവ പരിഹരിക്കുന്നതിനും അവരെ ശരിയായ കരിയർ പാതയിലൂടെ നയിക്കുന്നതിനും സ്കൂളുകളിൽ വിദഗ്‌ധരായ ഗൈഡൻസ് ടീച്ചർമാരുടെ സേവനം ആവശ്യമാണ്.
കോഴ്‌സ് ഘടന
വിദൂര വിദ്യാഭ്യാസവും നേരിട്ടുള്ള പരിശീലനവും സമന്വയിപ്പിച്ച് ഒരു വർഷത്തെ ദൈർഘ്യത്തിൽ മൂന്നു ഘട്ടങ്ങളായാണ് പൂർത്തിയാക്കുന്നത്.
1. ഗൈഡഡ് സെൽഫ് ലേണിങ്: ജനുവരി മുതൽ ജൂൺവരെയുള്ള ആറുമാസക്കാലം വിദൂര പഠനരീതി. ഉദ്യോഗാർഥികൾക്ക് ആവശ്യമായ സ്വയംപഠന സാമഗ്രികളും മാസംതോറുമുള്ള ട്യൂട്ടോറിയൽ പിന്തുണയും ഓഡിയോ-വീഡിയോ സഹായങ്ങളും ലഭ്യമാക്കും.
2. ഇന്റൻസീവ് കോൺടാക്റ്റ് പ്രോഗ്രാം: ജൂലായ് മുതൽ സെപ്റ്റംബർ വരെയുള്ള മൂന്നുമാസം ബന്ധപ്പെട്ട പ്രാദേശിക സ്റ്റഡി സെന്ററുകളിൽ നേരിട്ടുള്ള പരിശീലനം.
3. ഇന്റേൺഷിപ്പ്: ഒക്ടോബർ മുതൽ ഡിസംബർ വരെ അപേക്ഷകന്റെ സ്വന്തം പ്രദേശത്തോ ജോലിസ്ഥലത്തോ ഉള്ള സ്കൂളിലോ മറ്റ് ഗൈഡൻസ് സ്ഥാപനങ്ങളിലോ ഇന്റേൺഷിപ്പ്.
യോഗ്യത
അംഗീകൃത ബിരുദവും ബി.എഡ്./തത്തുല്യ ടീച്ചിങ് ബിരുദവുമുള്ള സർവീസിലുള്ള അധ്യാപകർക്കും ഇത്തരം യോഗ്യതകൾക്കൊപ്പം കുറഞ്ഞത് രണ്ട് വർഷത്തെ ബോധന പരിചയമുള്ള ജോലിയിലില്ലാത്തവർക്കും അപേക്ഷിക്കാം. കൂടാതെ, സൈക്കോളജി, എജുക്കേഷൻ, സോഷ്യൽ വർക്ക്, ചൈൽഡ് ഡിവലപ്‌മെന്റ്, സ്പെഷ്യൽ എജുക്കേഷൻ എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദമുള്ളവർക്കും അർഹതയുണ്ട്; കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് പ്രവേശനാവസരങ്ങളിൽ മുൻഗണന ലഭിക്കും. എല്ലാ അപേക്ഷകർക്കും യോഗ്യതാ പരീക്ഷകളിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് വേണം. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് ശതമാനം മാർക്കിളവുണ്ട്.
പ്രവേശനരീതി
തിരഞ്ഞെടുക്കുന്നവർക്ക് ന്യൂഡൽഹിയിലെ എൻ.സി.ഇ.ആർ.ടി. ഹെഡ്‌ക്വാർട്ടേഴ്‌സിന് പുറമേ അജ്മേർ, ഭോപാൽ, ഭുവനേശ്വർ, മൈസൂരു, ഷില്ലോങ് എന്നിവിടങ്ങളിലെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ (ആർ.ഐ.ഇ.) കേന്ദ്രങ്ങളിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിൽ നിന്നുള്ളവർക്കായി ആർ.ഐ. ഇ. മൈസൂർ ആണ് പ്രാദേശിക സ്റ്റഡി സെന്റർ.
കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽനിന്നുള്ള ഡെപ്യൂട്ടേഷൻ ഉദ്യോഗാർഥികൾക്ക് 19,500 രൂപയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഡെപ്യൂട്ടേഷൻ ഉദ്യോഗാർഥികൾക്ക് 6,000 രൂപയും പ്രൈവറ്റ് ഉദ്യോഗാർഥികൾക്ക് 30,000 രൂപയുമാണ് ഫീസ്.
വിവരങ്ങൾക്ക്: www.ncert.nic.in അപേക്ഷിക്കേണ്ട അവസാന തീയതി: നവംബർ ആറ്.
Content Highlights: NCERT invited applications for Diploma in Guidance and Counselling (DCGC).
Published: 22 Oct 2026, 10:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented