ഡാലസ്/കൊപ്പേൽ: ടെക്‌സസിലെ കൊപ്പേൽ സെന്റ് അൽഫോൻസ സീറോ മലബാർ ഇടവകയിൽ ആത്മീയചൈതന്യം തുളുമ്പുന്ന വേളയിൽ 25 ബാലന്മാർ പുതുതായി അൾത്താര ശുശ്രൂഷയിലേക്ക് പ്രവേശിച്ചു.
2001 മാർച്ച് 13-ന് പരിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപത ഔദ്യോഗികമായി സ്ഥാപിച്ചതിന്റെ കൃത്യം 25-ാം വാർഷിക ദിനത്തിലാണ് ഈ ശുശ്രൂഷാ സ്വീകരണം നടന്നത്. രൂപതയുടെ രജതജൂബിലി ദിനത്തിൽ ഒരു ഇടവകയിൽ നിന്ന് തന്നെ 25 കുട്ടികൾ ഒരേസമയം ശുശ്രൂഷാ പദവിയിലേക്ക് ഉയർത്തപ്പെട്ടത് ചരിത്രമുഹൂർത്തമായി മാറി.
മാർച്ച് 13 വെള്ളിയാഴ്ച ഇടവക ദേവാലയത്തിൽ നടന്ന പ്രത്യേക തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ.മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ.ജിമ്മി എടക്കുളത്തൂർ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.
വിശുദ്ധ കുർബാനയ്ക്ക് മുന്നോടിയായി നടന്ന ചടങ്ങിൽ വൈദികർ കുട്ടികളെ ആശീർവദിക്കുകയും കൊത്തീനയും തിരുവസ്ത്രങ്ങളും നൽകി മദ്ബഹായിലേക്ക് ആനയിക്കുകയും ചെയ്തു.
ജോർജ് ജോസഫ്, ലിയോൺ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകിയത്. സഭയുടെയും രൂപതയുടെയും വളർച്ചയിൽ പങ്കുചേരാൻ സന്നദ്ധരായ ഈ കൊച്ചുശുശ്രൂഷകരെ ഇടവക സമൂഹം അഭിനന്ദിച്ചു.
വാർത്തയും ഫോട്ടോയും : മാർട്ടിൻ വിലങ്ങോലിൽ
Content Highlights: St. Alphonsa Syro-Malabar Parish in Coppell commissions 25 new altar servers on the 25th anniversary of the St. Thomas Diocese
Published: 24 Mar 2026, 11:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented